Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എസ്.യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ല; കാക്കി ഊരിയാൽ എല്ലാവരും സാധാരണക്കാരാണെന്ന് ഓർത്തോ; എവിടെ വെച്ചും കെ.എസ്.യുക്കാർ കൈകാര്യം ചെയ്യും; പൊലീസിനെതിരെ കെ. സുധാകരൻ എം പി

കെ.എസ്.യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ല; കാക്കി ഊരിയാൽ എല്ലാവരും സാധാരണക്കാരാണെന്ന് ഓർത്തോ; എവിടെ വെച്ചും കെ.എസ്.യുക്കാർ കൈകാര്യം ചെയ്യും; പൊലീസിനെതിരെ കെ. സുധാകരൻ എം പി

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരൻ. കെഎസ്.യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യുവിനെതിരെ പൊലീസ് തിരിയുന്നത് സേനയ്ക്ക് ഗുണം ചെയ്യില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റേയും പരീക്ഷാ ക്രമക്കേടിന്റേയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു സുധാകരൻ ആരോപിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ്.യു വ്യാപിപ്പിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെ.എസ്.യുവിന് സാധിക്കും. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് കെ.എസ്.യുവിനെ അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ. സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP