Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

കെഎസ്ആർടിസിയെ വെറും കറവപ്പശു; തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിർത്തി കഴിവേട് മറയ്ക്കാൻ ശ്രമം; പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ആത്മാർത്ഥത കാട്ടുന്നില്ലെന്ന് കെ സുധാകരൻ

കെഎസ്ആർടിസിയെ വെറും കറവപ്പശു; തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിർത്തി കഴിവേട് മറയ്ക്കാൻ ശ്രമം; പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ആത്മാർത്ഥത കാട്ടുന്നില്ലെന്ന് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാരത്തിലെത്തിയത് മുതൽ കെഎസ്ആർടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് ഇടതു സർക്കാർ കാണുന്നതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും മുഖ്യമന്ത്രിയും ഒരു ആത്മാർത്ഥതയും കാട്ടുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിർത്തി സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കഴിവേട് മറയ്ക്കാൻ ശ്രമിക്കുന്നത്. കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞമാസം മാത്രം 190 കോടി രൂപ കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടായിരുന്നു. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസൽ ക്ഷാമത്തിന്റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധം സർവീസുകൾ വെട്ടിക്കുറയ്ക്കുകയും നിർത്തലാക്കിയതിന്റെയും പിന്നിൽ മാനേജ്മെന്റിന്റെ കള്ളക്കളിയാണ്.

പ്രതിമാസം കെഎസ്ആർടിസി വരുമാനം ഉണ്ടാക്കിയിട്ടും മാനേജ്മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡീസൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെ.സുധാകരൻ പറഞ്ഞു.

സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കെഎസ്ആർടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്.

വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസൽ ക്ഷാമമെന്ന് ആക്ഷേപം തൊഴിലാളി യൂണിയനുകൾ തന്നെ ഉയർത്തിയിട്ടുണ്ട്.

എണ്ണക്കമ്പനികളുടെ കുടിശിക 13 കോടി രൂപ നൽകിയാൽ ഇന്ധനക്ഷാമം പരിഹരിക്കാവുന്നതേയുള്ളു. താൽക്കാലിക പ്രശ്നപരിഹാരത്തിന് മാനേജ്മെന്റും സർക്കാരും ശ്രമിക്കാതെ തൊഴിലാളികളെ പഴിക്കാനാണ് തുനിയുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP