Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് നേരിടുന്ന ദുർഘട പ്രതിസന്ധിയിൽ നേതൃത്വമേറ്റെടുത്ത സുധാകരന് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയട്ടെയെന്ന് ടി പത്മനാഭൻ; കഥയുടെ കുലപതിയുടെ അനുഗ്രഹം തേടി കെ സുധാകരനെത്തി

കോൺഗ്രസ് നേരിടുന്ന ദുർഘട പ്രതിസന്ധിയിൽ നേതൃത്വമേറ്റെടുത്ത സുധാകരന് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയട്ടെയെന്ന് ടി പത്മനാഭൻ; കഥയുടെ കുലപതിയുടെ അനുഗ്രഹം തേടി കെ സുധാകരനെത്തി

സ്വന്തം ലേഖകൻ

കണ്ണൂർ: മലയാളത്തിന്റെ പ്രിയ കഥാകൃത്തിനെ തേടി കെപിസിസി അധ്യക്ഷൻ കെ.സുധാകരനെത്തി. കെ പി സി സി അധ്യക്ഷനായതിനു ശേഷം കണ്ണുരിലെത്തിയ സുധാകരൻ അനുഗ്രഹവും ആശിർവാദവും തേടിയാണ് പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള ടി.പത്മനാഭന്റെ വീട്ടിലെത്തിയത്. ഏതാണ്ട് അര മണിക്കൂറോളം വ്യക്തിപരമായ സുഖവിവരങ്ങളും സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളും ചർച്ച ചെയ്തു.കോൺഗ്രസ് നേരിടുന്ന ദുർഘട പ്രതിസന്ധിയിൽ നേതൃത്വമേറ്റെടുത്ത കെ.സുധാകരന് വെല്ലുവിളികളെ അതിജീവിക്കാൻ കഴിയട്ടെയെന്ന് പത്മനാഭൻ ആശംസിച്ചു.

അര മണിക്കൂറിലേറെ നീളുന്ന കൂടിക്കാഴ്‌ച്ചയിൽ ഒട്ടേറെ അനുഭവപരിചയവും അറിവുള്ള പപ്പേട്ടനിൽ നിന്നും വിലയേറിയ ഉപദേശങ്ങൾ ലഭിച്ചുവെന്ന് പിന്നീട് സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു കോൺഗ്രസ് പ്രസ്ഥാനം പ്രതിസന്ധിയിലായ കാലത്താണ് അദ്ദേഹത്തെ തേടി വരുന്നത്. വരുംദിവസങ്ങളിലും കൂടുതൽ സമയമെടുത്തു കൊണ്ടുള്ള സന്ദർശനമുണ്ടായിരിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP