Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി സ്ത്രീകളേക്കാൾ മോശമാണെന്ന വിവാദപരാമർശം: വാക്കുകൾ വളച്ചൊടിച്ചതെന്ന് കെ.സുധാകരൻ; ആക്ടിവിസ്റ്റുകളേക്കാൾ തരംതാണതാണ് മുഖ്യമന്ത്രി എന്നാണ് ഉദ്ദേശിച്ചത്; തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്

പിണറായി സ്ത്രീകളേക്കാൾ മോശമാണെന്ന വിവാദപരാമർശം: വാക്കുകൾ വളച്ചൊടിച്ചതെന്ന് കെ.സുധാകരൻ; ആക്ടിവിസ്റ്റുകളേക്കാൾ തരംതാണതാണ് മുഖ്യമന്ത്രി എന്നാണ് ഉദ്ദേശിച്ചത്; തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകളേക്കാൾ മോശമാണെന്ന് താൻ പരാമർശം നടത്തിയെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നിഷേധിക്കുന്നു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സ്ത്രീകളെക്കുറിച്ച് തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും വാക്കിലെ ഉദ്ദേശ ശുദ്ധിയിൽ ഉറച്ച് നിൽക്കുന്നതായും സുധാകരൻ പറഞ്ഞു.

രാത്രിയുടെ മറവിൽ പൊലീസുകാരെ ഉപയോഗിച്ച് രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയതിനെക്കുറിച്ചാണ് താൻ പരാമർശിച്ചത്. ആക്ടിവിസ്റ്റുകളെക്കാൾ തരം താണതാണ് മുഖ്യമന്ത്രിയെന്നാണ് താൻ പറഞ്ഞത്. തന്റെ വാക്കുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. തന്റെ പ്രസംഗത്തിലെ ആദ്യഭാഗങ്ങൾ മുഴുവൻ കേൾക്കാതെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് മാധ്യമങ്ങൾ വാർത്തകൊടുത്തതുകൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടായത്. സ്ത്രീകളെ ഒരിക്കലും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നയാളല്ല താനെന്ന് എല്ലാവർക്കുമറിയാം. എന്നാൽ വല്ലവർക്കും അത്തരത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് താൻ പരസ്യമായി ക്ഷമചോദിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ അതേക്കുറിച്ച് ആലോചിക്കാം. മുൻകൂട്ടിയുള്ള ഒരു തീരുമാനവും ഇല്ല. . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം തയ്യാറാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഒരു സീറ്റുകൂടി കോൺഗ്രസിന് വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP