Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പോലെ വി ഡി സതീശനെയും വ്യാജ വിജിലൻസ് കേസിൽ കുടുക്കി നിശ്ശബ്ദനാക്കാൻ ശ്രമം; കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ലെന്നും കെ സുധാകരൻ

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പോലെ വി ഡി സതീശനെയും വ്യാജ വിജിലൻസ് കേസിൽ കുടുക്കി നിശ്ശബ്ദനാക്കാൻ ശ്രമം; കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ലെന്നും കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ പ്രകടനത്തിൽ അന്തംവിട്ട പിണറായി വിജയൻ എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വ്യാജ വിജിലൻസ് കേസിൽ കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തളർത്തുന്നതിലൂടെ യുഡിഎഫിനെ തളർത്താമെന്ന കണക്കൂട്ടലിലാണ് പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ ഹീനമായ രാഷ്ട്രീയ കുടിലതന്ത്രങ്ങൾ കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇനിയെങ്കിലും ഇത്തരം നെറികേടുകളിൽനിന്ന് മുഖ്യമന്ത്രി പിന്മാറണം. പ്രതിപക്ഷനേതാവിനെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്ന് സുധാകൻ പറഞ്ഞു.

2018ലെ മഹാപ്രളയത്തിന്റെ ദുരിതം ഏറ്റുവാങ്ങിയവർക്ക് സഹായം എത്തിക്കാതിരിക്കുകയും പ്രളയഫണ്ട് കയ്യിട്ടുവാരുകയും ലൈഫ് മിഷൻ പദ്ധതിയിൽ വൻകൊള്ള നടത്തുകയും ചെയ്ത പിണറായി സർക്കാരിന് വിഡി സതീശൻ നടത്തിയ പ്രളയസഹായം ഒരു വിസ്മയമാണ്. പരാതിയിൽ കഴമ്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ചു നടക്കുന്ന പണപ്പിരിവും അതിലെ അതിസമ്പന്നന്മാരുടെ സാന്നിധ്യവുമൊക്കെ സതീശൻ തുറന്നുകാട്ടിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതുകൊണ്ടാണ് വിദേശയാത്രയ്ക്ക് തൊട്ടുമുമ്പ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടി അവസാനം അപഹാസ്യമായതു വിഡി സതീശന്റെ കാര്യത്തിലും സംഭവിക്കുമെന്ന് സുധാകരൻ പറഞ്ഞു.

പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുക.പദ്ധതിക്കു വേണ്ടി കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP