Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്നും കേസുകൾ പിൻവലിക്കില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം; ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ അതെല്ലാം കോൺഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും കെ.സുധാകരൻ

സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്നും കേസുകൾ പിൻവലിക്കില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം; ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ അതെല്ലാം കോൺഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ കെ.റെയിൽ അടിച്ചേൽപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ അതെല്ലാം കോൺഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. കടംകേറി പെരുകിയ ഖജനാവിൽ നിന്നും കോടികൾ പൊടിച്ച് ആവശ്യമായ പഠനമോ കേന്ദ്രാനുമതിയോ ഇല്ലാതെയാണ് ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയത്. ജനകീയ പ്രതിഷേധത്തിന് മുന്നിൽ കെ റെയിൽ പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും സർക്കാരിനുമുണ്ട്. അതിനാലാണ് ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ച് പിന്തിരിഞ്ഞോടിയത്.

എന്നാൽ ജാള്യത കാരണം തോൽവി പരസ്യമായി സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കെ റെയിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിയാണ്. ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാൻ പ്രതിഷേധിച്ച സാധാരണക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുള്ള മാന്യത സർക്കാർ കാട്ടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഭൂമിയേറ്റടുക്കലിനായി സർക്കാർ പ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കണം. മഞ്ഞക്കുറ്റി പല കുടുംബങ്ങളേയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിർമ്മാണ പ്രവർത്തനം നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കില്ല. ഈ വസ്തുത മറച്ചുവെച്ച് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 1200 ഹെക്ടർ ഭൂമിയാണ് കെ റെയിലെന്ന ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് പദ്ധതി കടന്ന് പോകുന്ന 530 കിലോമീറ്റർ ദൂരത്തിൽ ഭൂമിയുടെ ഇരുവശത്തെ പത്ത് മീറ്റർ ബഫർ സോണായി പ്രഖ്യാപിച്ചതിനാൽ ഇവിടത്തെ സ്ഥല ഉടമകളുടെ ജീവിതവും ദുരിതത്തിലാണ്.ജനത്തെ നടുത്തെരുവിൽ നിർത്തിയല്ല നാടിന്റെ വികസനം യാഥാർത്ഥ്യമാക്കേണ്ടത്. ഫലപ്രദമായ മാർഗങ്ങൾ നിരവധി ഉണ്ടായിട്ടും കെ റെയിൽ തന്നെ വേണമെന്ന ധാർഷ്ട്യം മുഖ്യമന്ത്രി എടുക്കുന്നത് കോടികൾ കമ്മീഷൻ ലഭിക്കാൻ വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP