Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വനിതാ ഉദ്യോഗസ്ഥരെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചാൽ വിവരം അറിയും; സ്ത്രീകൾക്ക് നേരെ തൊഴിലിടങ്ങളിൽ മാനസിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായാൽ ഉടൻ നടപടി; സർക്കാർ ഓഫീസുകളിൽ സ്ത്രീകളെ ടാർഗറ്റ് ചെയ്ത് ബുദ്ധിമുട്ടിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ

വനിതാ ഉദ്യോഗസ്ഥരെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചാൽ വിവരം അറിയും; സ്ത്രീകൾക്ക് നേരെ തൊഴിലിടങ്ങളിൽ മാനസിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായാൽ ഉടൻ നടപടി; സർക്കാർ ഓഫീസുകളിൽ സ്ത്രീകളെ ടാർഗറ്റ് ചെയ്ത് ബുദ്ധിമുട്ടിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനിതാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചാൽ വിവരമറിയുമെന്ന് വനിതാ കമ്മിഷനംഗത്തിന്റെ താക്കീത്. സർക്കാർ ഓഫീസുകളുൾപ്പെടെയുള്ള വിവിധ തൊഴിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അപകീർത്തിപ്പെടുത്തുകയും അപമാനകരമായ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ അംഗം ഡോ ഷാഹിദാ കമാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവല്ലയിൽ നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിലായിരുന്നു അംഗത്തിന്റെ മുന്നറിയിപ്പ്.

സർക്കാർ ഓഫീസുകളിൽ ചിലർ കരുതിക്കൂട്ടി ഏതെങ്കിലുമൊരു ഉദ്യോഗസ്ഥയെ കേന്ദ്രീകരിച്ച് ഒന്നിനു പുറകേ ചോദ്യങ്ങൾ നിരന്തരമായി ചോദിച്ച് അവരെ മാനസികമായി ബുദ്ധിമുട്ടിപ്പിക്കുന്നത് കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ കമ്മിഷൻ ശക്തമായ ഇടപെടൽ നടത്തും. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ യാതൊരു വിധ മാനസിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടാകാൻ പാടില്ല. സ്ത്രീകൾക്ക് നിർഭയമായും സുരക്ഷിതമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് വകുപ്പ് മേധാവിയുടെ ഉത്തരവാദിത്തമാണ്.

ഇതിനായി സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സെൽ എല്ലാ സ്ഥാപനങ്ങളിലും അടിയന്തരമായി രൂപീകരിച്ച് ഇതിന്റെ പ്രവർത്തനം സജീവവും ശക്തവുമാക്കണം. മിക്ക സ്ഥാപനങ്ങളിലും ഇതുവരെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചിട്ടില്ലായെന്നത് വളരെ ഖേദകരമാണ്. രൂപീകരിച്ച സെല്ലുകളിൽ നിഷ്‌ക്രിയമായ അവസ്ഥയിലുള്ളതുമുണ്ട്. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാതികൾ സെല്ലുകളിൽ ലഭിക്കുന്നത് പൊലീസിനോ വനിതാ കമ്മിഷനോ അടിയന്തരമായി കൈമാറേണ്ടതാണെന്നും കമ്മിഷനംഗം പറഞ്ഞു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കാസർഗോഡ് വച്ചുണ്ടായ അപകടത്തിൽ കാലിന് സാരമായ പരുക്കേറ്റ ഡോ. ഷാഹിദ കമാൽ അനാരോഗ്യം വക വയ്ക്കാതെയാണ് പരാതികൾ പരിഗണിക്കുന്നതിനെത്തിയത്. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ആളുകൾ അദാലത്തിനായി എത്തുന്നത്. ഇവർക്ക് സേവനം ചെയ്യുകയാണ് തങ്ങളുടെ കടമയെന്നും അതിനാലാണ് ആരോഗ്യം കണക്കിലെടുക്കാതെ ഇത്രയും ദൂരം യാത്ര ചെയ്ത് അദാലത്തിനെത്തിയതെന്നും കമ്മിഷനംഗം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP