Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ്; വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തിൽ

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ്; വനംമന്ത്രി കെ രാജു സ്വയം നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

കൊല്ലം: വനം മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തിൽ. കുളത്തൂപ്പുഴയിൽ ഇന്നലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടന ചടങ്ങിനെത്തിയ വേളയിൽ മറ്റൊരാൾക്ക് കോവിഡ് ബാധിച്ചെന്ന് ബോധ്യമായതോടെയാണ് രാജു സ്വയം നിരീക്ഷണത്തിൽ പോയത്. അടുത്ത സമ്പർക്കം ഉണ്ടായിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോയതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലാണ് മന്ത്രി നിരീക്ഷണത്തിൽ പോയത്.

അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽ പെട്ട കൊച്ചുതുറയിൽ വൃദസദനത്തിലെ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തേക്കുമൂട് ബണ്ട് കോളനിയിലെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് കുട്ടികൾക്ക് അടക്കമാണ് രോഗം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് രോഗികൾക്കും ഇവിടെ കോവിഡ് ബാധ കണ്ടെത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP