Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വർധിച്ചു: മന്ത്രി കെ രാധാകൃഷ്ണൻ

രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വർധിച്ചു: മന്ത്രി കെ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: ബിജെപി ഭരണത്തിൽ രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വർധിച്ചെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഗവ. ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) കോട്ടയം, കൊല്ലം, -പത്തനംതിട്ട,- ആലപ്പുഴ മേഖലാ കൺവൻഷൻ എം മഞ്ജുനഗറിൽ (മാങ്കാംകുഴി മാസ് ഓഡിറ്റോറിയം) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രരുടെ കാര്യത്തിൽ ഒന്നാംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനാണ്. ഇവിടെ 52 ശതമാനം അതിദരിദ്രരാണ്. കേരളത്തിൽ അത് 0.7 ശതമാനം മാത്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാന്യമായ കൂലിപോലും കിട്ടുന്നില്ല.

മറ്റിടങ്ങളിൽ അസമത്വം വർധിക്കുമ്പോൾ കേരളത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കുറയ്ക്കുകയാണ് ഇടത് സർക്കാർ. ഏറെ വൈകാതെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളംമാറും. കേന്ദ്രം തരേണ്ട വിഹിതം ഘട്ടംഘട്ടമായി കുറയ്ക്കുകയാണ്. പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ബദൽ മാർഗങ്ങൾ സ്വീകരിച്ച് വികസനം നടപ്പാക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കേരളത്തിന്റെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഫാം തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കി ഉടൻ ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ബി സുരേന്ദ്രൻ അധ്യക്ഷനായി. എ എ ഹക്കീം സംഘടന റിപ്പോർട്ടും സദാനന്ദ ശങ്കർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ, എം എസ് അരുൺകുമാർ എംഎൽഎ, ടി പി ഗോപാലൻ, ആർ ഷനൂന്ദ്രൻ, സുരേന്ദ്രൻപിള്ള, മഹേഷ് എന്നിവർ സംസാരിച്ചു. ടി യശോധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബി സുരേന്ദ്രൻ (പ്രസിഡന്റ്). സദാനന്ദ ശങ്കർ (സെക്രട്ടറി). ആർ ഷനൂന്ദ്രൻ (ട്രഷറർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP