Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'യുദ്ധം ചെയ്യുന്ന ഭരണാധികാരികളെയല്ല നാടിന് ആവശ്യം; ഭീതിജനകമായ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രമാണെന്നും' കെ.ആർ മീര; ഇടതു പക്ഷമെന്നത് വിശാലമായ കാഴ്‌ച്ചപ്പാടും മൂല്യങ്ങളും ഒത്തു ചേരുന്ന സ്‌നേഹ പക്ഷമാണ്; കൊടും ക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരേയും ന്യൂനപക്ഷത്തേയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും എഴുത്തുകാരി

'യുദ്ധം ചെയ്യുന്ന ഭരണാധികാരികളെയല്ല നാടിന് ആവശ്യം; ഭീതിജനകമായ അവസ്ഥയിൽ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷം മാത്രമാണെന്നും' കെ.ആർ മീര; ഇടതു പക്ഷമെന്നത് വിശാലമായ കാഴ്‌ച്ചപ്പാടും മൂല്യങ്ങളും ഒത്തു ചേരുന്ന സ്‌നേഹ പക്ഷമാണ്; കൊടും ക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരേയും ന്യൂനപക്ഷത്തേയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും എഴുത്തുകാരി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ എഴുത്തുകാരി കെ.ആർ. മീര ഇടതു പക്ഷത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. യുദ്ധം ചെയ്യുന്ന ഭരണാധികാരികളെയല്ല നമുക്ക ആവശ്യമെന്നും വർത്തമാന കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്നുമാണ് മീര വ്യക്തമാക്കിയത്. ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുന്ന ഭീതിജനകമായ അവസ്ഥയിൽ ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ നൽകുന്നതെന്നും മീര കൂട്ടിച്ചേർത്തു.

കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച ആദ്യകാല എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഹൃദയപക്ഷം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.ആർ. മീര. യുദ്ധം ചെയ്യുന്ന ഭരണാധികാരികളെ നാടിന് ആവശ്യമില്ലെന്നും രാജ്യസഭാംഗം ആയിരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ തോൾ ഭാരം കുറയ്ക്കാൻ ബാഗ് ലെസ് പദ്ധതി ആവിഷ്‌കരിച്ച ബാലഗോപാലിനെ പോലെയുള്ളവർ ജയിച്ച് കാണാനാണ് തനിക്ക് ഇഷ്ടമെന്നും കെ.ആർ മീര പറഞ്ഞു.

'ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തു ചേരുന്ന സ്നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പർധയുടേയും പേരിൽ കൊടുംക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേർത്തു നിർത്താനും ഇടതുപക്ഷത്തിനേ കഴിയൂ. തൊഴിലില്ലായ്മയും താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിത ദുരിതങ്ങളും നാസിക്കിലെ കർഷകരുടെ ദയനീയാവസ്ഥയും കശ്മീരിൽ നിന്ന് ഉയരുന്ന നിലവിളികളും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോൾ പ്രതീക്ഷ നൽകുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളും പരിപാടികളുമാണ് ' കെ ആർ മീര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP