Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മാസവരുമാനമില്ല'; 'സുര്യനെ അണിഞ്ഞ സ്ത്രീയുടെ' റോയൽറ്റി തുകയായ 1.70 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് കെ.ആർ.മീര

'മാസവരുമാനമില്ല'; 'സുര്യനെ അണിഞ്ഞ സ്ത്രീയുടെ' റോയൽറ്റി തുകയായ 1.70 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് കെ.ആർ.മീര

മറുനാടൻ ഡെസ്‌ക്‌

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ സഹായഹസ്തവുമായി എഴുത്തുകാരി കെ.ആർ മീര. പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവലിന്റെ റോയൽറ്റിയായ 1,71000 രൂപയാണ് സംഭാവന നൽകുന്നത്.

മാസ വരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയൽറ്റിയായ 1,71000/ (ഒരു ലക്ഷത്തി എഴുപത്തിയോരായിരം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാൻ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.' കെ.ആർ. മീര ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


കേരളം പുനർനിർമ്മിക്കാൻ എല്ലാ മലയാളികളോടും മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവർണറും, മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖരാണ് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP