Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗരിയമ്മയ്ക്ക് നാളെ 102-ാം പിറന്നാൾ; കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ തലമൂത്ത രാഷ്ട്രീയ നേതാവിന് പിറന്നാൾ മധുരം

ഗൗരിയമ്മയ്ക്ക് നാളെ 102-ാം പിറന്നാൾ; കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ തലമൂത്ത രാഷ്ട്രീയ നേതാവിന് പിറന്നാൾ മധുരം

സ്വന്തം ലേഖകൻ

ആലപ്പുഴ: ഗൗരിയമ്മയ്ക്ക് നാളെ 102-ാം പിറന്നാൾ. കോവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ പിറന്നാൾ ദിനം കടന്നു പോവുക. മിഥുനത്തിലെ തിരുവോണമായ നാളെയാണ് ഗൗരിയമ്മയുടെ പിറന്നാൾ. ഗൗരിയമ്മയ്ക്ക് ഇഷ്ടമല്ലെങ്കിൽ പോലും കുറെക്കാലമായി ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷങ്ങൾ പൊടിപൊടിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം ആഘോഷം ഒന്നും വേണ്ടെന്ന് ഗൗരിയമ്മ നിർദേശിച്ചിട്ടുണ്ട്. എങ്കിലും, പതിവുള്ള അമ്പലപ്പുഴ പാൽപ്പായസം ഇത്തവണയുമുണ്ട്.

കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവാണ് ഗൗരിയമ്മ. എന്നാൽ ഇന്ന് വാർദ്ധക്യത്്തിന്റെ നിറവിൽ രാഷ്ട്രീയമൊന്നുമില്ലാതെ വീടിനകത്തും മുറ്റത്തുമായി ഒതുങ്ങുകയാണ് ഈ തലമൂത്ത നേതാവ്. കോവിഡ് കാലമായതിനാൽ പുറത്തേക്ക് യാത്രകളും ഒന്നുമില്ല. റിവേഴ്‌സ് ക്വാറന്റീനിലായതിനാൽ പുറത്തേക്കിറങ്ങാറില്ല, സന്ദർശകരെ അനുവദിക്കാറുമില്ല. എങ്കിലും ഇടയ്ക്ക് ആലപ്പുഴ ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീടിന്റെ മുറ്റത്തേക്കിറങ്ങും.

കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര. സഹോദരി ഭാരതിയുടെ മകൾ ഇൻഡസ് ആണ് വീട്ടിൽ സഹായത്തിനുള്ളത്. രാവിലെ അൽപം ഓട്‌സ്, ഒരു ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു ടേബിൾ സ്പൂൺ ചോറ്, വറുത്ത മീൻ ഉണ്ടെങ്കിൽ സന്തോഷം. കുറച്ചു പച്ചക്കറി. വൈകിട്ട് ഓട്‌സ്. ഗൗരിയമ്മയുടെ ആഹാരവിശേഷം ഇത്രമാത്രം.

മകൾ വീണയുടെ വിവാഹവിവരം അറിയിക്കാൻ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ വിളിച്ചു. ആശംസ നേരിട്ട് അറിയിച്ചു; കത്തെഴുതുകയും ചെയ്തു, ഗൗരിയമ്മ. എംപി.വീരേന്ദ്രകുമാറിന്റെ മരണവിവരം അറിഞ്ഞ് കുടുംബത്തിന് അനുശോചനക്കത്തുമെഴുതി. ഫോണിലൂടെ അധികമാരോടും സംസാരിക്കാറില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ അടുപ്പമുള്ളവർക്കു ഗൗരിയമ്മ കത്തെഴുതുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP