Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

വോട്ടു കച്ചവടത്തിനുള്ള അന്തർധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീർത്തും ദൗർഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ എന്തു വന്നാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP