Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

സംസ്ഥാനത്തിന്റെ പരമാധികാരി എന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ അരമൂക്കുമായി തിരുവിതാംകൂർ വിട്ടുപോയ സർ സിപിയുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരൻ; ഗവർണർ പറയുന്നതിന് മറുപടി പറയാൻ രാജഗോപാൽ കാണിച്ച നട്ടെല്ലെങ്കിലും പിണറായി വിജയൻ കാണിക്കണമെന്നും കോൺഗ്രസ് നേതാവ്

സംസ്ഥാനത്തിന്റെ പരമാധികാരി എന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ അരമൂക്കുമായി തിരുവിതാംകൂർ വിട്ടുപോയ സർ സിപിയുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരൻ; ഗവർണർ പറയുന്നതിന് മറുപടി പറയാൻ രാജഗോപാൽ കാണിച്ച നട്ടെല്ലെങ്കിലും പിണറായി വിജയൻ കാണിക്കണമെന്നും കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തിന്റെ പരമാധികാരി എന്ന് പറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർ സി പി യുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരൻ എംപി. തിരുവിതാംകൂർ സ്വതന്ത്രരാഷ്ട്രമാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചയാളായിരുന്നു സർസിപി. അവസാനം വെട്ടു കിട്ടി അരമൂക്കുമായാണ് സർ സിപി തിരുവിതാംകൂറിൽ നിന്ന് പോയതെന്നും മുരളീധരൻ പറഞ്ഞു.

ഗവർണർ റബ്ബർ സ്റ്റാമ്പ് തന്നെയാണ്. ഈ പറയുന്നതിന് മറുപടി പറയാൻ രാജഗോപാൽ കാണിച്ച നട്ടെല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം. ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവർണ്ണറെ ഓർമ്മിപ്പിക്കണം. നട്ടെല്ലോട് കൂടി മറുപടി പറഞ്ഞാൽ ഒരുമിച്ച് നീങ്ങാം. പൊതുയോഗത്തിൽ വീമ്പിളക്കിയാൽ പോര എന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Stories you may Like

'എംഎൽഎമാർ ഐകകണ്ഠ്യേന പാസ്സാക്കിയ നിയമത്തിന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് ഗവർണ്ണർ പറയുമ്പോൾ അയാളെ ഗവർണ്ണർ എന്ന് വിളിക്കാൻ പറ്റുമോ. ഇപ്പോഴും അദ്ദേഹത്തിന്റെ ധിക്കാരം തുടരുകയാണ്. ഇപ്പോഴും അദ്ദേഹം പറയുന്നത് താനാണ് പരമാധികാരിയെന്നാണ്. അതാണ് സർസിപിയുടെ ചരിത്രം വായിക്കണമെന്ന് ഞാൻ പറയാൻ കാരണം എന്നും മുരളീധരൻ പറഞ്ഞു. ഗവർണ്ണറെ നിർത്തേണ്ട ദിക്കിൽ നിർത്തണം. ഗവർണ്ണർ ലക്ഷ്ണരേഖ കടക്കുമ്പോൾ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP