Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചാരക്കേസിൽ കെ.കരുണാകരനെ കേരളത്തിലാരും ചതിച്ചിട്ടില്ല'; ' നരസിംഹറാവുവാണ് അദ്ദേഹത്തെ ചതിച്ചത്'; ചാരക്കേസിനു പിന്നിൽ നടന്നതുകൊടും ചതിയാണെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മജയോട് കൂടുതൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ. മുരളീധരൻ

'ചാരക്കേസിൽ കെ.കരുണാകരനെ കേരളത്തിലാരും ചതിച്ചിട്ടില്ല'; ' നരസിംഹറാവുവാണ് അദ്ദേഹത്തെ ചതിച്ചത്'; ചാരക്കേസിനു പിന്നിൽ നടന്നതുകൊടും ചതിയാണെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മജയോട് കൂടുതൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും കെ. മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളാരും കെ.കരുണാകരനെ ചതിച്ചിട്ടില്ലെന്ന് മകനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരൻ. സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കേരളത്തിന് നല്ലതല്ല. പി.വി നരസിംഹറാവുവാണ് അദ്ദേഹത്തെ കേസിൽ ചതിച്ചത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎസ്ആർഓ ചാരക്കേസിന് പിന്നിൽ കൊടും ചതിയാണെന്ന് അച്ഛൻ തന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്. നരസിംഹറാവു ചതിച്ചുവെന്ന് വ്യക്തമായി പറഞ്ഞു. മാറ്റാരും ചതിച്ചതായി പറഞ്ഞിട്ടില്ല. പത്മജയോട് കൂടുതൽ എന്തെങ്കിലും പറഞ്ഞുവോയെന്ന് തനിക്ക് അറിയില്ല. കേരളത്തിലെ ഏതെങ്കിലും നേതാക്കൾ ചതിച്ചതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്.

കൂടുതൽ വാഗ്വാദത്തിനില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന കരുണാകരന്റെ പ്രസ്താവനയാണ് നരസിംഹറാവുവിനെ ചൊടിപ്പിച്ചത്. കരുണാകരന് മറ്റൊരു പദവി നൽകി മാറ്റിനിർത്തണമെന്ന് മാത്രമാണ് ഘടക കക്ഷികൾ ആവശ്യപ്പെട്ടത്. ചാരക്കേസിന്റെ പിന്നാമ്പുറങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വിവാദങ്ങൾ വീണ്ടും തലപൊക്കിയത്. നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കെപിസിസിയാണെന്ന് മന്ത്രി ഇ.പി ജയരാജൻ ആരോപിച്ചിരുന്നു. ചാരക്കേസിന് പിന്നിൽ ഇന്നും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കെ.കരുണാകരന്റെ മകൾ പത്മജ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP