Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സജിചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് എന്ത് വില കൊടുത്തും തടയും; തരൂരിന്റെ സന്ദർശനം പാർട്ടിക്ക് നേട്ടമെന്നും കെ മുരളീധരൻ

സജിചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് എന്ത് വില കൊടുത്തും തടയും; തരൂരിന്റെ സന്ദർശനം പാർട്ടിക്ക് നേട്ടമെന്നും കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശശി തരൂരിന്റെ സന്ദർശനം പാർട്ടിക്ക് ഗുണകരമാണെന്ന് കെ.മുരളീധരൻ എംപി. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ മാനിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം. നിയമസഭയിലോ ലോക്സഭയിലോ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെ അഭിപ്രായങ്ങൾ പോലും കോൺഗ്രസ് പരിഗണിക്കാറുണ്ട്.

മുന്നണിക്ക് അനുകൂലമായ സാഹചര്യത്തിൽ അതിനെ തകർക്കുന്ന തർക്കങ്ങളുണ്ടാവരുതെന്നാണ് കോൺഗ്രസിന്റെയും വികാരം. ലീഗ് ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാവർക്കും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം പകരം ആര് എന്നത് പ്രധാനമാണ്. തങ്ങൾ കാവിൽവത്കരണത്തിനും മാർക്സിസ്റ്റ്‌വത്കരണത്തിനും എതിരാണെന്നും മുരളീധരൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP