Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാനടക്കമുള്ള യുഡിഎഫുകാർക്ക് വോട്ടു ചെയ്ത പലരും മനുഷ്യശൃംഖലയിൽ കണ്ണികളായി; രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും താമരക്കുമ്പിളിലല്ലോ മമ ഹൃദയമെന്ന ചിന്ത ഉണ്ടായിട്ടില്ല;' സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി

'ഞാനടക്കമുള്ള യുഡിഎഫുകാർക്ക് വോട്ടു ചെയ്ത പലരും മനുഷ്യശൃംഖലയിൽ കണ്ണികളായി; രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും താമരക്കുമ്പിളിലല്ലോ മമ ഹൃദയമെന്ന ചിന്ത ഉണ്ടായിട്ടില്ല;' സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോൺഗ്രസ് പുന,ംഘടനയിലുള്ള അതൃപ്തി തുറന്നു പറഞ്ഞ കെ മുരളീധരൻ എംപി പാർട്ടി നേതൃത്വത്തിലുള്ള പലരേയും പരോക്ഷമായി കുത്തി വീണ്ടും രംഗത്തെത്തി. ഒരിക്കൽ പോലും ബിജെപിയിലേക്ക് പോകുന്നത് സംബന്ധി്ച്ച ആലോചനകളോ സംഘപരിവാർ നിലപാടുകളോ താൻ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു മുരളീധരൻ വ്യക്തമാക്കിയത്. രാഷ്ട്രീയ ജിവിതത്തിൽ ഒരിക്കലും താമരക്കുമ്പിളിലല്ലോ മമ ഹൃദയമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് കെ.മുരളീധരൻ കോഴിക്കോട്ട് പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ വ്യക്തമാക്കി.

കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമർശനം തുറന്ന് പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് നടത്തിയ മനുഷ്യശൃംഖലയിൽ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞു. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കാസർകോട് മുതൽ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീർത്ത മനുഷ്യമഹാശൃംഖലയിൽ സിനിമാ സംസ്‌കാരിക പ്രവർത്തകരടക്കം നിരവധി പേർ കണ്ണികളായി. കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. വൈകീട്ട് നാലിന് തീർത്ത മനുഷ്യമഹാശൃംഖലയിൽ 60 മുതൽ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എൽഡിഎഫിന്റെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP