Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎഎസ് പരീക്ഷയിൽ മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? കെടി ജലീലിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയത് കെ മുരളീധരൻ എംപി; ജലീൽ ഇടപെട്ട് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമെല്ലാം മാർക്കും ജോലിയും ഉറപ്പാക്കുകയാണെന്നും മുരളീധരൻ

ഐഎഎസ് പരീക്ഷയിൽ മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? കെടി ജലീലിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയത് കെ മുരളീധരൻ എംപി; ജലീൽ ഇടപെട്ട് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമെല്ലാം മാർക്കും ജോലിയും ഉറപ്പാക്കുകയാണെന്നും മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎഎസ് പരീക്ഷയിൽ മോഡറേഷൻ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? എന്ന് ചോദിച്ച് മന്ത്രി കെടി ജലീലിനെതിരെ രംഗത്തെത്തിയത് കെ മുരളീധരൻ എംപി. മാർക്കു ദാനം വിവാദം കൊഴിക്കുന്നതിനിടെയാണ് മുരളീധരൻ ശുംഭൻ പ്രയോഗവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻരാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് മുരളീധരൻ രൂക്ഷമായ ഭാഷയിൽ ജലീലിനെ വിമർശിച്ചത്. പൊതുയോഗത്തിൽ മുരളീധരൻ ചോദിച്ചു. ജലീൽ ഇടപെട്ട് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമെല്ലാം മാർക്കും ജോലിയും ഉറപ്പാക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തുകയും ചെയ്തു.

മാർക്കു ദാനം വിവാദമായപ്പോൾ കണ്ടെത്തിയ പിടിവള്ളിയാണ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണം. എന്നാൽ ഐഎഎസ് പരീക്ഷയിൽ മോഡറേഷൻ സംവിധാനം ഇല്ലെന്നു പോലും അറിയാത്തയാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്നത്. ജലീൽ മോഡറേഷൻ നൽകി ജയിപ്പിച്ച എൻജിനിയർമാരാണ് നാളെ നാട്ടിൽ പാലങ്ങളും മറ്റും പണിയേണ്ടതെന്നും മുരളീധരൻ പറഞ്ഞു. എംജി സർവകലാശാലയിലെ മാർക്കു ദാനം വിവാദമായപ്പോൽ മന്ത്രി കെടി ജലീൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവിൽ സർവീസ് വിജയത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചിരുന്നു. എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്ന രമേശ് ചെന്നിത്തലയുടെ മകൻ അഭിമുഖത്തിൽ മുന്നിലെത്തിയതിനെ കുറിച്ചായിരുന്നു ജലീലിന്റെ ആക്ഷേപം. രമേശ് ചെന്നിത്തല ഇടപെട്ട് മാർക്ക് കൂടിയെന്നായിരുന്നു ജലീലിന്റെ ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP