Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നതിന്; കോളജ് കെട്ടിടം ചരിത്ര മ്യൂസിയം ആക്കുകയോ ഇടിച്ചു നിരത്തി പൊതു സ്ഥലമാക്കുകയോ വേണം എന്നും കെ മുരളീധരൻ

യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് യൂണിവേഴ്‌സിറ്റി കോളജ് മാറ്റുന്നതിന്; കോളജ് കെട്ടിടം ചരിത്ര മ്യൂസിയം ആക്കുകയോ ഇടിച്ചു നിരത്തി പൊതു സ്ഥലമാക്കുകയോ വേണം എന്നും കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്നു മാറ്റുന്നതിനാകണം ആദ്യപരിഗണന നൽകേണ്ടതെന്ന് കെ.മുരളീധരൻ എംപി. തൊടുപുഴ ഇടവെട്ടിയിൽ നടന്ന കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളജ് ചരിത്രമ്യൂസിയമാക്കുകയോ കോളേജ് കെട്ടിടം ഇടിച്ചുനിരത്തി പൊതുസ്ഥലമാക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജ് ഇപ്പോൾ ഇടിയുടെ കേന്ദ്രമാണ്. മുമ്പുതന്നെ അവിടെ എസ്.എഫ്.ഐ.ക്കാർ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കോളേജ് അവിടെനിന്നു മാറ്റിയാലേ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ. ഒരുപാട് മഹാന്മാർ പഠിച്ചിറങ്ങിയതായതിനാൽ ഒന്നുകിൽ അത് ചരിത്രമ്യൂസിയമാക്കണം, അല്ലെങ്കിൽ സർക്കാരോഫീസാക്കാം-അദ്ദേഹം പറഞ്ഞു.

അധ്യക്ഷൻ ആരായാലും കോൺഗ്രസ് പാർട്ടിയെ നയിക്കുന്നത് നെഹ്രു-ഗാന്ധി കുടുംബംതന്നെയായിരിക്കും. അവരുടെ നേതൃത്വം അംഗീകരിച്ചുതന്നെ മുന്നോട്ടുപോകും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനർഥം രാഷ്ട്രീയപ്രവർത്തനം നിർത്തുന്നുവെന്നല്ല. 2009-ൽ ബിജെപി. പ്രവർത്തകർ സന്ന്യസിക്കാൻ പോയില്ലല്ലോ. അവർ 2014-ലെ തിരഞ്ഞെടുപ്പിനുവേണ്ടി പ്രവർത്തിച്ചു. മോദി തന്റെ അഹംഭാവം നിറഞ്ഞ പ്രസംഗത്തിൽ, 1982-ൽ രണ്ടുസീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി. അപമാനങ്ങളെല്ലാം സഹിച്ച് അധികാരത്തിലെത്തിയെന്നു പറയുന്നുണ്ട്. അത് കോൺഗ്രസിന്റെ കാര്യത്തിലും പ്രസക്തമാണ്-അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് കാര്യവട്ടം ക്യാമ്പസിലേക്ക മാറ്റണം എന്ന് നേരത്തേ കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനെ എസ്എഫ്‌ഐക്കാർ തന്നെ കുത്തിയതിന് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. 80കളിൽ തന്നെ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. സിപിഎം ഇതരസംഘടനകളുടെയും മറ്റും ജാഥകളും പ്രകടനങ്ങളും കടന്ന് പോകുമ്പോൾ കോളേജ് കാമ്പസിൽ നിന്ന് കല്ലേറ് ഉണ്ടാകുന്നത് പതിവായിരുന്നു. 93ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോളേജ് കാര്യവട്ടം കാമ്പസിലേക്ക് മാറ്റി. എന്നാൽ നായനാർ സർക്കാർ വന്നപ്പോൾ വീണ്ടും നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ മോഡൽ ഇടിമുറികളാണ് ഇന്ന് കോളേജിലുള്ളത്. കുത്തിമലർത്താൻ ഇതരസംഘടനകൾ ഇല്ലാതായതോടെ കൂടാരത്തിലുള്ളവരെ തന്നെ കുത്തിമലർത്തുകയാണ് എസ്.എഫ്.ഐ. കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് ലഭിക്കുകയാണങ്കിൽ കോളേജ് കെട്ടിടം ഉപയോഗിക്കാൻ ആലോചനയുണ്ടായിരുന്നു. കോളേജ് കാര്യവട്ടത്തേക്ക് മാറ്റി വാടക കെട്ടിടത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എങ്കിലും കോളേജ് ഉപയോഗപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP