Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര പരിശോധിക്കണം; ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്'; അദാനി നൽകിയ കമ്മീഷൻ കൊണ്ടായിരുന്നോ യാത്രയെന്ന് വ്യക്തമാക്കണമെന്നും കെ മുരളീധരൻ

'പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര പരിശോധിക്കണം; ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്'; അദാനി നൽകിയ കമ്മീഷൻ കൊണ്ടായിരുന്നോ യാത്രയെന്ന് വ്യക്തമാക്കണമെന്നും കെ മുരളീധരൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്ന് കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരൻ എംഎ‍ൽഎ.രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്. അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര നടത്തിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിൽ മോദിക്ക് ലഭിച്ച കമ്മീഷന്റെ ഒരു പങ്ക് പിണറായിക്കും ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. മോദിക്ക് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വിദേശ യാത്രകൾ കൊണ്ട് എതെല്ലാം പദ്ധതികൾ മുഖ്യമന്ത്രി നടപ്പാക്കിയെന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഇന്ത്യക്കായി ജീവിതം സമർപ്പിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ഭാവിയിലെ ഇന്ത്യയെ ശക്തിപ്പെടുത്തും.

രാജീവ് ഗാന്ധി നൽകിയ നേതൃത്വവും ഇന്നത്തെ കോൺഗ്രസ് നേതൃത്വവും പാർട്ടിക്ക് എന്നെന്നും കരുത്ത് പകരും. ആ കരുത്ത് ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് കോൺഗ്രസ് പ്രവർത്തകരുടെ ദൗത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ശ്രമം രാജ്യത്തിന് തന്നെ അപമാനകരമാണ്.

വോട്ടവകാശത്തിനുള്ള പൗരന്റെ പ്രായം 18ആക്കിയ തീരുമാനവും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്കും ദളിതർക്കും 33ശതമാനം സംവരണം ഏർപ്പെടുത്തിയതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾക്ക് പിന്നിൽ രാജീവ് ഗാന്ധിയായിരുന്നു. ജനകീയ പദ്ധതികളിലൂടെ രാജ്യത്തിന് നേട്ടങ്ങൾ നൽകിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്നും മുരളീധരൻ അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP