Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ഇപ്പോൾ എത്തുന്നത് ഇരുമുടിക്കെട്ടിൽ നെയ്‌ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായി എത്തുന്നവർ; നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു; പൊലീസ് നടപടി ഗൂഢാലോചനയെന്നും കെ.മുരളീധരൻ

ശബരിമലയിൽ ഇപ്പോൾ എത്തുന്നത് ഇരുമുടിക്കെട്ടിൽ  നെയ്‌ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായി എത്തുന്നവർ; നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു; പൊലീസ് നടപടി ഗൂഢാലോചനയെന്നും കെ.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടികൾക്കെതിരെ വിമർശനവുമായി കെ.മുരളീധരൻ എംഎൽഎ. വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പൊലീസ് നടപടികളെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിവിധിയുടെ മറവിൽ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ്. ചോദിച്ചുവാങ്ങിയ വിധിയുടെ പരിണത ഫലങ്ങളാണ് ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി ഉചിതമായ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ കഴിഞ്ഞദിവസം ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേനെ. മന്ത്രിമാർക്കുപോലും ധരിക്കാൻ വിലക്കുള്ള പൊലീസിന്റെ കവചവും തൊപ്പിയും യുവതികളെ അണിയിച്ചതിൽ ദുരൂഹതയുണ്ട്. ശബരിമലയിൽ ഇപ്പോൾ എത്തുന്നത് വിശ്വാസികളായ യുവതികളല്ല. ഇരുമുടിക്കെട്ടിൽ നെയ്‌ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായിട്ടാണ് യുവതികൾ എത്തിയത്.

ദേവസ്വം മന്ത്രിയെയും ബോർഡിനെയും നിയന്ത്രിക്കുന്നത് പാർട്ടിയാണ്. അഴിമതി മറയ്ക്കാൻ ശബരിമല വിഷയം സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ നരേന്ദ്ര മോദിയും പിണറായിയും ചേർന്ന് നടത്തുന്ന നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP