Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റുള്ളവർക്ക് മുന്നിൽ പുലി..ശിവശങ്കറിന് മുന്നിൽ പൂച്ച; പിണറായിയും എം.ശിവശങ്കറും തമ്മിൽ ഗൂഢബന്ധം; മുൻ ഐടി സെക്രട്ടറിയെ പുറത്താക്കിയാൽ പലതും പുറത്ത് വരികയും മുഖ്യമന്ത്രി രാജിവെക്കേണ്ടിയും വരും; ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ പിണറായി സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്നും കെ.മുരളീധരൻ എംപി

മറ്റുള്ളവർക്ക് മുന്നിൽ പുലി..ശിവശങ്കറിന് മുന്നിൽ പൂച്ച; പിണറായിയും എം.ശിവശങ്കറും തമ്മിൽ ഗൂഢബന്ധം; മുൻ ഐടി സെക്രട്ടറിയെ പുറത്താക്കിയാൽ പലതും പുറത്ത് വരികയും മുഖ്യമന്ത്രി രാജിവെക്കേണ്ടിയും വരും; ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ പിണറായി സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്നും കെ.മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ മുരളീധരൻ എംപി. മറ്റുള്ളവർക്ക് മുന്നിൽ പുലിയായ പിണറായി വിജയൻ ശിവശങ്കറിന്റെ മുന്നിൽ പൂച്ചയാണ്. പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ ഗൂഢബന്ധമാണ്. ശിവശങ്കറിനെ പുറത്താക്കിയാൽ പല കാര്യങ്ങളും പുറത്ത് വരും. അതോടെ മുഖ്യമന്ത്രി രാജിവക്കേണ്ടിവരും. അതുകൊണ്ടാണ് ഇത്രയേറെ ആരോപണങ്ങൾ വന്നിട്ടും ശിവശങ്കറിനെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കെ മുരളീധരൻ പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടായിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ല. അിത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. പ്രത്യുപകാരമെന്ന നിലയിൽ സിപിഎം ബിജെപിയെ സഹായിക്കും. ഇത്തരമൊരു ധാരണ കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം ഇത് അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നും കെ മുരളീധരൻ ആരോപിച്ചു.

മന്ത്രി കെടി ജലീലിനെ വിളിച്ചത് സ്വപ്ന തന്നെയാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പിണറായി പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. കേന്ദ്രസംസ്ഥാന ധാരണ അതാണെന്നും കെ മുരളീധരൻ കോഴിക്കോട്ട് ആരോപിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP