Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് തടങ്കൽ പാളയം നിർമ്മിക്കാനുള്ള കേന്ദ്രനിർദ്ദേശം പിണറായി സർക്കാർ നിരസിച്ചോ? ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ ഉണ്ടാകില്ലെന്ന് സ്പഷ്ടമായി പറഞ്ഞു; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി കെ എം ഷാജി

സംസ്ഥാനത്ത് തടങ്കൽ പാളയം നിർമ്മിക്കാനുള്ള കേന്ദ്രനിർദ്ദേശം പിണറായി സർക്കാർ നിരസിച്ചോ? ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ ഉണ്ടാകില്ലെന്ന് സ്പഷ്ടമായി പറഞ്ഞു; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി കെ എം ഷാജി

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ കേരള സർക്കാർ കൈക്കൊണ്ട നടപടികളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെന്റിന് സാധിക്കുന്നില്ലെന്ന ചോദ്യവുമായി മുസ്ലിംലീഗ് എംഎൽഎ കെ എം ഷാജി. സംസ്ഥാനത്ത് ഡിറ്റൻഷൻ ക്യാമ്പുകൾ നിർമ്മിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് സംസ്ഥാന സർക്കാരിന്റെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ തന്റെ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് വളരെ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ ഗവൺമെന്റ് കൈ കൊണ്ട നടപടികളെക്കുറിച്ചുള്ള ഒരു ഔദ്യോഗിക വിശദീകരണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെന്റിന് സാധിക്കുന്നില്ലേ എന്ന് കെ എം ഷാജി ചോദിക്കുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം കെ എം ഷാജി കത്തയച്ചു.

കെ എം ഷാജിയുടെ കുറിപ്പ് ഇങ്ങനെ:

സിഎഎ/എൻആർസി വിഷയത്തിൽ സംസ്ഥാന ഗവൺമെന്റ് ഭരണപരമായ അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ തന്റെ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് വളരെ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു.എന്തുകൊണ്ട് ഇത്തരത്തിൽ പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ ഗവൺമെന്റ് കൈ കൊണ്ട നടപടികളെക്കുറിച്ചുള്ള ഒരു ഔദ്യോഗിക വിശദീകരണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെന്റിന് സാധിക്കുന്നില്ല?

ഒരു സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു തടങ്കൽ പാളയമെങ്കിലും നിർമ്മിക്കണമെന്നാണ് കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം ആവശ്യപ്പെട്ടത്. പൗരത്വം തെളിയിക്കാൻ പറ്റാത്ത മനുഷ്യർ അവിടേക്ക് വലിച്ചെറിയപ്പെടുമെന്നുറപ്പ്. ഈ ഡിറ്റൻഷൻ കേന്ദ്രങ്ങളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം സംസ്ഥാന ഗവൺമെന്റുകളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണറിവ്. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് ലഭിച്ച കത്തിൽ അവർ കേന്ദ്രത്തിന് എന്ത് മറുപടിയാണ് നൽകിയിരിക്കുന്നത്?

തടങ്കൽ പാളയം നിർമ്മിക്കാനുള്ള കേന്ദ്രത്തിന്റെ ആജ്ഞ മറ്റ് സംസ്ഥാനങ്ങളെ പോലെ നിവർന്നു നിന്ന് നിരസിക്കാൻ ഏതായാലും കേരളം തയ്യാറായിട്ടില്ല. ഭരണഘടനയോട് കൂറ് പുലർത്തുന്ന ഗവൺമെന്റ് എന്ന രീതിയിൽ കേന്ദ്രത്തോട് തങ്ങളുടെ നിലപാട് തുറന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന ഗവൺമെന്റിന് എന്താണ് തടസ്സം ? സഹോദരങ്ങൾക്കുള്ള തടവറ നിർമ്മാണം സാധ്യമല്ലെന്ന് ഈ ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ നിലപാടെടുക്കാതെ തെരുവുകളിൽ മാത്രം ശബ്ദഘോഷണം നടത്തുന്നത് എങ്ങനെയാണ് ആത്മാർത്ഥമായ നിലപാടാവുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP