Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എം ദിനകരൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കൗൺസിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം

കെ എം ദിനകരൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കൗൺസിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം കാനം രാജേന്ദ്രൻ പക്ഷം പിടിച്ചെടുത്തു. കെ എം ദിനകരനെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 28 വോട്ടാണ് ദിനകരന് ലഭിച്ചത്. കെഎൻ സുഗതന് 23 വോട്ടും ലഭിച്ചു. ജില്ലാ കൗൺസിലിലും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്.അതേസമയം, ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിം കുമാറിനെ തെരഞ്ഞെടുത്തു.

വോട്ടിംഗിലൂടെയാണ് കെ സലീമിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിർദ്ദേശിച്ചെങ്കിലും ഭൂരിപക്ഷവും സലിംകുമാറിനെ പിന്തുണച്ചു.50 പേരുള്ള ജില്ലാ കമ്മിറ്റിയിൽ 43 പേരാണ് സലിംകുമാറിനെ പിന്തുണച്ചത്.നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് സലിംകുമാർ. 50 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.10 മണ്ഡലങ്ങളിൽ നിന്ന് 280 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സിപിഐ കൺട്രോൾ ബോർഡ് കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP