Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടലുകടന്നവനെ കൈത്തോടു കാട്ടി പേടിപ്പിക്കല്ലെ സഖാക്കളെ, ഇത് കുമ്പക്കുടി സുധാകരൻ'; സുധാകരനെതിരെയുള്ള പ്രതിഷേധത്തിൽ പ്രതികരണവുമായി കെ.എം. അഭിജിത്ത്

കടലുകടന്നവനെ കൈത്തോടു കാട്ടി പേടിപ്പിക്കല്ലെ സഖാക്കളെ, ഇത് കുമ്പക്കുടി സുധാകരൻ'; സുധാകരനെതിരെയുള്ള പ്രതിഷേധത്തിൽ പ്രതികരണവുമായി കെ.എം. അഭിജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ കെ.പി..സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള വിമർശനങ്ങളെ പ്രതിരോധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. 'കടലുകടന്നവനെ കൈത്തോടു കാട്ടി പേടിപ്പിക്കല്ലെ സഖാക്കളെ.ഇത് കുമ്പക്കുടി സുധാകരൻ, പ്രസിഡന്റ്..!,' എന്നായിരുന്നു അഭിജിത്ത് പറഞ്ഞത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ പട്ടിയെ പോലെയെന്ന് കെ. സുധാകരൻ വിശേഷിപ്പിച്ചതിന് പിന്നാലെ സിപിഐ.എം കേന്ദ്രങ്ങളിൽ നിന്ന് വലിയ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ പരാമർശം ഉപമയാണെന്നും തെറ്റായി തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യണമെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് ഇത് വെള്ളരിക്കാപ്പട്ടണമല്ലേ എന്നായിരുന്നു സുധാകരന്റെ മറുപടി. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യട്ടേയെന്നും അത് നേരിടുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

അദ്ദേഹത്തെ പട്ടിയെന്ന് ഞാൻ പറഞ്ഞിട്ടില്ല, അങ്ങനെ തോന്നിയെങ്കിൽ പിൻവലിക്കുന്നു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത നിന്നതിനെയാണ് ഞാൻ ചോദ്യം ചെയ്തത്. സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് മുഖ്യമന്ത്രി ഇവിടെ നിൽക്കുന്നത്. സർക്കാർ ചെലവിൽ മന്ത്രിമാരെല്ലാം ഇവിടെ നിൽക്കുന്നത് നാടിനോട് ചെയ്യുന്ന അനീതിയാണ്.

കേരള നിഘണ്ടുവിൽ ഏറ്റവും കൂടുതൽ വാക്കുകൾ സംഭാവന ചെയ്തയാൾ പിണറായി വിജയനാണെന്നും സുധാകരൻ പറഞ്ഞു. നികൃഷ്ട ജീവി, പരനാറി, കുലംകുത്തി എന്നീ വാക്കുകൾ പിണറായി വിജയൻ കേരളത്തിന് നൽകിയ സംഭാവനകളാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമർശം. ബിഹൈൻഡ് വുഡ്സ് ഇങ്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP