Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പരിശോധനയ്ക്ക് നൽകിയത് വ്യാജ മേൽവിലാസം; അഭിജിത്തിന്റെ കോവിഡ് തിരിച്ചറിഞ്ഞത് തെറ്റായ മേൽവിലാസക്കാരന് വേണ്ടി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ

കോവിഡ് ബാധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പരിശോധനയ്ക്ക് നൽകിയത് വ്യാജ മേൽവിലാസം; അഭിജിത്തിന്റെ കോവിഡ് തിരിച്ചറിഞ്ഞത് തെറ്റായ മേൽവിലാസക്കാരന് വേണ്ടി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ്. അതേസമയം തെറ്റായ മേൽവിലാസം നൽകിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റിന് വിധേയനായത്. ഇതിന് പിന്നാലെ വ്യാജപേരിൽ പരിശോധന നടത്തിയതിന് അഭിജിത്തിനെതിരെ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി. അഭിജിത്ത് തന്റെ പേരിന് പകരം കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണു നൽകിയതെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരത്ത് സമരങ്ങളിൽ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അഭിജിത്തും ബാഹുൽകൃഷ്ണയും പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്‌കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നൽകിയത്. കെ.എം അഭിജിത്ത് എന്ന പേരിന് പകരം അബി എന്ന പേരും നൽകി.

സ്‌കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് അറിയാൻ കഴിഞ്ഞത്. ഇയാൾ എവിടെയാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെ പരിശോധനയ്‌ക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താൻ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP