Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നരസിംഹ റാവു ചതിച്ചു; അന്ന് കുറ്റാരോപിതരായവരെല്ലാം സംശയത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ടു; ചാരക്കേസിൽ നീതി കിട്ടാത്തത് കരുണാകരന് മാത്രം; എങ്കിലും വിധിയിൽ സന്തോഷം മാത്രമെന്ന് കെ മുരളീധരൻ

നരസിംഹ റാവു ചതിച്ചു; അന്ന് കുറ്റാരോപിതരായവരെല്ലാം സംശയത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ടു; ചാരക്കേസിൽ നീതി കിട്ടാത്തത് കരുണാകരന് മാത്രം; എങ്കിലും വിധിയിൽ സന്തോഷം മാത്രമെന്ന് കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഐഎസ്.ആർ.ഒ ചാരക്കേസിൽ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരൻ. നമ്പി നാരായണന് 50 ലക്ഷം നഷ് ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലിൽ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമൺ ശ്രീവാസ്തവ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാൽ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിധിയിൽ തൃപ്തിയുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

ജുഡീഷ്യൽ അന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകൾ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയിൽ കെ.കരുണാകരനെ രാജിവെപ്പിക്കാൻ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.

അതിന് കാരണം ബാബരി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളിൽ വന്ന പേരുകളിൽ കെ.കരുണാകരന്റെ പേരും ഉൾപ്പെട്ടു. മാധ്യമങ്ങളിൽ വന്ന രണ്ടുപേരെ ഹവാല കേസിൽ ഉൾപ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരിൽ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ചാരക്കേസിൽ കുടുക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് വരെ കരുണാകരൻ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജിആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നൽകാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരൻ പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP