Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് വണ്ടാനം സ്വദേശിനി ജിനി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിനുത്തരവിട്ടു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് വണ്ടാനം സ്വദേശിനി ജിനി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിനുത്തരവിട്ടു

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് വണ്ടാനം സ്വദേശിനി ജിനി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടർമാരുടേയോ ജീവനക്കാരുടേയോ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഗ്യാസ്ട്രബിളിനുള്ള മരുന്നു മാത്രമാണ് നൽകിയത്. എന്നാൽ വേദന കുറയാതിരുന്നതിനെ തുടർന്ന് ഇസിജി എടുക്കാൻ പോയപ്പോൾ ജിനി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP