Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം മെഡിക്കൽ കോളേജിലെ ട്രോമകെയറിന് അഞ്ച് കോടി അനുവദിച്ചു; മെഡിക്കൽ കോളേജിൽ ന്യൂറോ സർജന്മാരെ നിയമിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ

കൊല്ലം മെഡിക്കൽ കോളേജിലെ ട്രോമകെയറിന് അഞ്ച് കോടി അനുവദിച്ചു; മെഡിക്കൽ കോളേജിൽ ന്യൂറോ സർജന്മാരെ നിയമിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി ട്രോമകെയർ വാർഡും ട്രോമകെയർ ഐ.സി.യു.വും നിർമ്മിക്കുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അപകടങ്ങളിൽപ്പെട്ടവർക്ക് ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് മികച്ച ട്രോമകെയർ സംവിധാനമൊരുക്കുന്നത്. കൊല്ലം മെഡിക്കൽ കോളേജിൽ ന്യൂറോ സർജന്മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാതയ്ക്ക് സമീപം സ്ഥിതിചെയ്യുന്നതുകൊണ്ട് അപകടത്തിൽപ്പെടുന്ന നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. 500 മുതൽ 700 വരെ ആളുകളാണ് ദിവസംതോറും അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നത്. ഇതിൽ ഏകദേശം 200 ഓളം പേർ അപകടത്തിൽപ്പെട്ട് വരുന്നവരാണ്. ഇവർക്ക് പ്രത്യേക പരിചരണം നൽകുന്നതിന്റെ ഭാഗമായാണ് ട്രോമകെയർ സംവിധാനമൊരുക്കുന്നത്. രണ്ട് വാർഡുകളിലായി 60 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം 10 കിടക്കകളുള്ള ട്രോമകെയർ ഐ.സി.യുവും നിർമ്മിക്കും.

പുതുതായി സ്ഥാപിച്ച സി.ടി. സ്‌കാനിങ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്തനാർബുദം കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായി സ്ഥാപിച്ച മാമോഗ്രാഫി മെഷീൻ 15 ദിവസത്തിനകം പ്രവർത്തനക്ഷമമാകും. എട്ട് കോടി ചെലവഴിച്ച് കാത്ത് ലാബ് സൗകര്യവും 12 യൂണിറ്റുകളുള്ള ഡയാലിസിസ് യൂണിറ്റും ഉടൻ സ്ഥാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP