Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മകനും മകൾക്കും ജോലി കിട്ടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്; അമ്മ മന്ത്രിയായാൽ മക്കൾ ജോലി രാജിവയ്ക്കണോ? വിമർശകരുടെ വായടപ്പിച്ചു കെ കെ ശൈലജയുടെ മറുപടി

എന്റെ മകനും മകൾക്കും ജോലി കിട്ടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്; അമ്മ മന്ത്രിയായാൽ മക്കൾ ജോലി രാജിവയ്ക്കണോ? വിമർശകരുടെ വായടപ്പിച്ചു കെ കെ ശൈലജയുടെ മറുപടി

കൊച്ചി: മകനും മകൾക്കും അനധികൃതമായി ജോലി ലഭിച്ചുവെന്നു ചാനലുകളിലൂടെ വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു മന്ത്രി കെ കെ ശൈലജ. തന്റെ മകനു ജോലി കിട്ടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണെന്നും ശൈലജ വ്യക്തമാക്കി.

വിമാനത്താവള അധികൃതർ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങി നേടിയാണ് എംടെക് വിദ്യാഭ്യാസയോഗ്യതയുള്ള മകൻ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിനുശേഷമുള്ള സാധാരണ നടപടികളാകും ഇപ്പോൾ നടക്കുന്നത്.

താൻ മന്ത്രിയാണെന്ന കാരണത്താൽ മകന് നേരത്തെ കിട്ടിയ ജോലിയും ഉപേക്ഷിക്കണമെന്നാണോ മാദ്ധ്യമങ്ങൾ പറയുന്നതെന്നും മന്ത്രി ശൈലജ ചോദിച്ചു. മകനുമായി വിവാഹം കഴിയുന്നതിന് മുൻപ് തന്നെ മരുമകൾക്ക് കിൻഫ്രയിൽ അപ്രന്റീസായി ജോലിയുള്ളതാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് എംബിഎ കഴിഞ്ഞ മരുമകളും ജോലിക്ക് കയറിയത്. രണ്ടുപേരെങ്കിൽ അത്രയുമാളുകളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിൽ വീണുപോകരുതെന്നും ശൈലജ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP