Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊലയാളികളെ സംരക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉറപ്പാണ് കേരളം ആഗ്രഹിക്കുന്നത്; നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രം; ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമ

കൊലയാളികളെ സംരക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉറപ്പാണ് കേരളം ആഗ്രഹിക്കുന്നത്; നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രം; ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പാലക്കാട് മരുതറോഡിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ച് എംഎൽഎ കെ കെ രമ. സ്വാതന്ത്ര്യ ദിന പുലരിയിൽ അതീവ ദുഃഖകരമായ വാർത്തയാണ് കേൾക്കേണ്ടി വന്നത്. നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രമാണെന്നും കൊലയാളികൾ ആരെന്ന ആരോപണ പ്രത്യാരോപണങ്ങൾ പതിവുപോലെ നടക്കുന്നുവെന്നും രമ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരം ക്രിമിനൽ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവർക്ക് വളമാകുന്നത്. കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവർക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയുമാണ് ഓരോ രാഷ്ട്രീയ നേതൃത്വവും ചെയ്യേണ്ടത്. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും രമ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വാതന്ത്ര്യദിന പുലരിയിൽ തന്നെ അതീവ ദുഃഖകരമായ വാർത്തയാണ് പാലക്കാട് നിന്ന് കേൾക്കേണ്ടി വന്നത്. സി പി.എമ്മിന്റെ ലോക്കൽ കമ്മറ്റിയംഗമായ ഷാജഹാൻ എന്ന യുവാവ് ഇന്നലെ രാത്രി അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആശിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൊലയാളികൾ വീണ്ടും കത്തിയുയർത്തുന്നത്.നഷ്ടം കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രമാണ്. കൊലയാളികൾ ആരെന്ന ആരോപണ പ്രത്യാരോപണങ്ങൾ പതിവുപോലെ നടക്കുന്നു.

എന്തുതന്നെയായാലും സമാധാനമാഗ്രഹിക്കുന്ന ഒരു ജനതയുടെ മുഖത്തേക്കാണ് കൊലയാളികൾ നിരന്തരം ചോരച്ചാലുകൾ തീർക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത്തരം ക്രിമിനൽ സംഘങ്ങളുടെ രക്ഷകരാകുന്നതാണ് ഇവർക്ക് വളമാകുന്നത്. കൊലപാതകത്തെ അപലപിക്കുന്നതോടൊപ്പം കൊലയാളികളെയും തള്ളിപ്പറയുകയും ഒരു തരത്തിലുള്ള സഹായവും അവർക്ക് ലഭ്യമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം ഓരോ രാഷ്ട്രീയ നേതൃത്വവും. അതിന് തയ്യാറാകാത്ത കാലത്തോളം ദാരുണമായ ഇത്തരം സംഭവങ്ങൾ തുടരുക തന്നെ ചെയ്യും.

അമ്മ പെങ്ങന്മാരുടെയും അനാഥമാക്കപ്പെട്ട കുടുംബത്തിന്റെയും നിലവിളികൾക്ക് ഇനിയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും വിലകൽപിക്കണം. ഷാജഹാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP