Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ല; പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും; പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും'; സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ഇ ഇസ്മയിൽ; തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളെന്ന് പറഞ്ഞ് കാനത്തിനും ഒളിയമ്പ്

'മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ല; പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും; പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും'; സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ഇ ഇസ്മയിൽ; തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളെന്ന് പറഞ്ഞ് കാനത്തിനും ഒളിയമ്പ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടുമെന്നും സമാപന ദിവസമായ ഞായറാഴ്ച സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കവെ ഇസ്മയിൽ വ്യക്തമാക്കി.

തനിക്കെതിരേ ആരോപണങ്ങൾ നിരത്തുന്ന കൺട്രോൾ കമ്മീഷന്റെ റിപ്പോർട്ട് ഹൃദയത്തിൽ സ്വീകരിക്കാതിരുന്ന പാർട്ടി അംഗങ്ങൾക്കു നന്ദി. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ആളാണ് താൻ. ഒന്നിനെയും ഭയക്കുന്നുമില്ല. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും. പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും. പാർട്ടിക്കു പോറൽ പോലും ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇസ്മയിൽ പറഞ്ഞു.

തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളാണെന്നും അതുകൊണ്ടെന്നും പാർട്ടിയെ തകർക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നേരെ ഒളിയന്‌പെയ്ത് ഇസ്മയിൽ വ്യക്തമാക്കി. വിവാദങ്ങൾക്കിടെയും ഒപ്പം നിന്നവർക്ക് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP