Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റ്; കെട്ടിട നികുതിയും വാഹനനികുതിയും വർധിപ്പിച്ച് നികുതി ഭീകരത നടപ്പാക്കുന്നു: വിമർശനവുമായി കെ സി വേണുഗോപാൽ

ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റ്; കെട്ടിട നികുതിയും വാഹനനികുതിയും വർധിപ്പിച്ച് നികുതി ഭീകരത നടപ്പാക്കുന്നു: വിമർശനവുമായി കെ സി വേണുഗോപാൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരള ജനതയെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് വേണുഗോപാൽ കുറ്റപ്പെടുത്തി. സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ പിഴിയുകയാണ് എൽ.ഡി.എഫ് സർക്കാർ.

വിഭവ സമാഹരണത്തിന് നികുതിയിതര വരുമാനമാർഗം കണ്ടെത്താതെ കെട്ടിട നികുതിയും വാഹനനികുതിയും വർധിപ്പിച്ച് നികുതി ഭീകരത നടപ്പാക്കുകയാണ് സർക്കാർ. തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളില്ല. സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന കേരള ചരിത്രത്തിലെ ഏറ്റവും മോശവുമായ ജനദ്രോഹ ബജറ്റാണിത്.

രാജ്യത്ത് ഇന്ധനവില ഉയർന്ന് നിൽക്കുമ്പോൾ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവർക്ക് വായ്പ, പലിശ, സബ്‌സിഡി എന്നിവയിൽ കാര്യമായ ഇളവ് നൽകിയില്ല. വൈദ്യുതി തീരുവ 5% കൂട്ടിയത് ഇരുട്ടടിയാണ്. കാർഷിക മേഖലക്ക് നീക്കിവെച്ച തുക തുച്ഛമാണ്.

കാർഷിക കടാശ്വാസ കമീഷന് മാത്രം 400 കോടിയുടെ കടബാധ്യതയുണ്ട്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സപ്ലൈകോ 220 കോടിയോളം രൂപ ഇനിയും നൽകാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ പരിമിതമാണ്. മദ്യത്തിന് അധികസെസ് ഏർപ്പെടുത്തിയത് കേരളത്തിൽ മറ്റ് ലഹരി ഉപയോഗം കൂടുന്നതിന് കാരണമാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടാത്തത് കടുത്ത അനീതിയാണ്. വയനാട്,കുട്ടനാട്, തീരദ്ദേശ പാക്കേജ് എന്നിവയെല്ലാം സർക്കാർ മറന്നു. റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ വിലത്തകർച്ച കൊണ്ട് പൊറുതിമുട്ടിയ കർഷകർക്ക് ഇത്തവണയും പൊള്ളയായ വാഗ്ദാനമാണ് നൽകിയത്.വിലക്കയറ്റം നേരിടാനെന്ന പേരിൽ ഇത്തവണത്തെ പോലെ കഴിഞ്ഞ വർഷവും കോടികൾ മാറ്റിവെച്ചെങ്കിലും ജനം വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.

പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ധനമന്ത്രി. നിലവിലെ കടബാധ്യത തീർക്കാൻ വീണ്ടും കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാർ .കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും ഇതുവരെ തുക പൂർണമായും നൽകിയിട്ടില്ല. അവയുടെ കുടിശിക കുമിഞ്ഞ് കൂടുമ്പോഴാണ് വീണ്ടും പദ്ധതിവിഹിതം പ്രഖ്യാപിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP