Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മുൻ എംഎൽഎ കെ സി കുഞ്ഞിരാമന് മരക്കൊമ്പ് തലയിൽവീണ് ഗുരുതര പരിക്ക്; ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടെന്ന് ഡോക്ടർമാർ

മുൻ എംഎൽഎ കെ സി കുഞ്ഞിരാമന് മരക്കൊമ്പ് തലയിൽവീണ് ഗുരുതര പരിക്ക്; ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടെന്ന് ഡോക്ടർമാർ

മാനന്തവാടി : സിപിഐ എം നേതാവും മുൻ എംഎൽഎയുമായ കെ സി കുഞ്ഞിരാമന് മരക്കൊമ്പ് തലയിൽവീണ് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ പനമരത്തുള്ള വീട്ടിലെ പറമ്പിലെ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെയാണ് അപകടം. വെട്ടിയിട്ട മരക്കൊമ്പ് തലയിൽവീഴുകയായിരുന്നു. ഉടൻ മാനന്തവാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ സുഷുമ്‌ന നാഡിക്ക് പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു. ചലനശേഷി ഭാഗികമായി നഷ്ട്ടപ്പെട്ടതായും ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP