Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയം സ്വദേശിയായ യുവതി കഞ്ചാവ് നൽകിയത് രാമച്ചത്തിൽ പൊതിഞ്ഞ്; കൊച്ചിയിൽ ജസ്റ്റിൻ ക്ലമന്റ് പിടിയിലായതറിഞ്ഞ് യുവതി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്; ബഹ്‌റൈൻ വിമാനത്താവളത്തിലെത്തുന്നയാൾക്ക് നൽകണമെന്നും നിർദ്ദേശം

കോട്ടയം സ്വദേശിയായ യുവതി കഞ്ചാവ് നൽകിയത് രാമച്ചത്തിൽ പൊതിഞ്ഞ്; കൊച്ചിയിൽ ജസ്റ്റിൻ ക്ലമന്റ് പിടിയിലായതറിഞ്ഞ് യുവതി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്; ബഹ്‌റൈൻ വിമാനത്താവളത്തിലെത്തുന്നയാൾക്ക് നൽകണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

നെടുമ്പാശേരി: കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുവാവിൽ നിന്നും ലഭിക്കുന്നത് അന്താരാഷ്ട്ര കഞ്ചാവു കടത്തിന്റെ പുത്തൻ സംവിധാനങ്ങൾ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയ കൊല്ലം ചിറ്റയം ഇഞ്ചവിള കൊടിയിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ക്ളെമന്റിൽ(30) നിന്നും ഒന്നേകാൽ കിലോ കഞ്ചാവാണ് സുരക്ഷാ പരിശോധനക്കിടെ കണ്ടെത്തിയത്.

കഞ്ചാവിന്റെ ഗന്ധം പുറത്തുവരാതിരിക്കാൻ രാമച്ചത്തിൽ പൊതിഞ്ഞാണ് ലേഗജിൽ സൂക്ഷിച്ചിരുന്നത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴിയാണ് ബഹ്‌റിനിലേക്ക് പോകാനെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോട്ടയം സ്വദേശിനിക്കായി പൊലീസ് അന്വേഷണം തുടങ്ങി. കോട്ടയം സ്വദേശിനിയായ സ്ത്രീയാണ് രാമച്ചത്തിൽ പൊതിഞ്ഞ കഞ്ചാവ് ബഹറൈനിലേക്ക് കടത്തുന്നതിനായി യുവാവിനെ ഏൽപ്പിച്ചത്.

പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കൊച്ചി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി തന്നെ യുവതിയെ തേടി കോട്ടയത്തേക്ക് പോയത്. എന്നാൽ അന്വേഷണ സംഘം എത്തുന്നതിനു മുമ്പു തന്നെ ഇവർ രക്ഷപെട്ടിരുന്നു. ജസ്റ്റിൻ കഞ്ചാവ് കടത്തുകാരുടെ ഇടനിലക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. വിസിറ്റിങ് വിസയിൽ ബഹറിനിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇതിന് മുമ്പും ജസ്റ്റിൻ വിസിറ്റിങ് വിസയിൽ വിദേശത്ത് പോയിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ് തനിക്ക് കഞ്ചാവ് കൈമാറിയതെന്നും ബഹ്‌റിൻ വിമാനത്താവളത്തിലെത്തുമ്പോൾ ഫോൺ വിളിച്ച ശേഷം എത്തുന്നയാൾക്ക് പൊതി കൈമാറാനുമാണ് നിർദ്ദേശം നൽകിയിരുന്നതെന്നുമാണ് പ്രതി പറയുന്നത്. കോട്ടയം സ്വദേശിനിയെ തേടി പൊലീസ് എത്തുമ്പോഴേക്കും അവർ മുങ്ങിയിരുന്നു. നെടുമ്പാശേരിയിൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായ വാർത്ത വന്നതോടെ യുവതി മുങ്ങുകയായിരുന്നുവെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP