Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'രാഷ്ട്രം സുരക്ഷിതമായി നിലനിൽക്കുന്നതിന്റെ ഒരു കാരണം ആർഎസ്എസ്; ആർഎസ്എസിനെ രാജ്യവ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്; അടിയന്തിരവസ്ഥ കാലത്ത് ആർഎസ്എസ് ശക്തമായി പോരാടിയതു കൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അത് പിൻവലിക്കേണ്ടി വന്നത്'; നിലപാട് വ്യക്തമാക്കി മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കെടി തോമസ്

'രാഷ്ട്രം സുരക്ഷിതമായി നിലനിൽക്കുന്നതിന്റെ ഒരു കാരണം ആർഎസ്എസ്; ആർഎസ്എസിനെ രാജ്യവ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്; അടിയന്തിരവസ്ഥ കാലത്ത് ആർഎസ്എസ് ശക്തമായി പോരാടിയതു കൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അത് പിൻവലിക്കേണ്ടി വന്നത്'; നിലപാട് വ്യക്തമാക്കി മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കെടി തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാഷ്ട്രം സുരക്ഷിതമായി നിലനിൽക്കുന്നതിന്റെ ഒരു കാരണം ആർഎസ്എസ് ആണെന്ന് മുൻ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ് പറഞ്ഞു. ആർഎസ്എസിന് പുറമെ ഭരണഘടന, ജനാധിപത്യം, സൈന്യം എന്നിവയാണ് ഈ ചുമതല വഹിക്കുന്ന മറ്റു ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് നടന്ന ആർഎസ്എസിന്റെ ജില്ലാ പ്രാഥമിക ശിക്ഷാവർഗിന്റെ സമ്മേളനത്തിലായിരുന്നു കെടി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അടിയന്തിരവസ്ഥ കാലത്ത് ആർഎസ്എസ് ശക്തമായി പോരാടിയതുകൊണ്ടാണ് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അത് പിൻവലിക്കേണ്ടി വന്നത്. ഇപ്പോഴും ആർഎസ്എസിന്റെ കാര്യക്ഷമമായി പ്രവർത്തനങ്ങൾകൊണ്ടാണ് രാഷ്ട്രം സുരക്ഷിതമായിരിക്കുന്നതെന്നും കെടി തോമസ് വ്യക്തമാക്കി.

ആർഎസ്എസിനെ രാജ്യവ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ആർ എസ് എസിന്റെ ശാഖകളെ കുറിച്ച് വിവിധതരത്തിലുള്ള അഭ്യൂഹങ്ങളാണ് നടത്തുന്നത് എന്നാൽ ശാഖകളിൽ നടക്കുന്നത് കായിക പരിശീലനം മാത്രമാണ്. യോഗ, പദവിന്യാസം, നിയുദ്ധ, ദണ്ഡ എന്നിവ സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് പരിശീലിപ്പിക്കുന്നത്. ഇതിനെയാണ് ആളുകൾ തെറ്റിദ്ധരിക്കുന്നതെന്നും പറഞ്ഞ കെടി തോമസ് ആർഎസ്എസിനെ വാനോളം പുകഴ്‌ത്തിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

അടുത്ത കാലത്തായി ആർഎസ്എസ് ബിജെപി നയങ്ങളോട് അനുഭാവപൂർണമായ നിലപാടുകളിലാണ് കെടി തോമസ് നിലകൊള്ളുന്നത്. ഗാന്ധിവധത്തിൽ ആർഎസ്എസിനുള്ള ഉത്തരവാദിത്വം നിഷേധിക്കുന്ന രീതിയുള്ള പരാമർശങ്ങളും ഈയിടെ ജസ്റ്റീസ് കെ ടി തോമസ് നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP