Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പേരൂർക്കട സിന്ധു കൊലക്കേസിൽ പ്രതി രാജേഷിന് എതിരെ കുറ്റപത്രം; സിന്ധു തന്നിൽ നിന്ന് അകലുന്നെന്ന സംശയവും ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കവും കൊലപാതകത്തിന് കാരണം

പേരൂർക്കട സിന്ധു കൊലക്കേസിൽ പ്രതി രാജേഷിന് എതിരെ കുറ്റപത്രം; സിന്ധു തന്നിൽ നിന്ന് അകലുന്നെന്ന സംശയവും ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള തർക്കവും കൊലപാതകത്തിന് കാരണം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: പേരൂർക്കട സിന്ധു കൊല കേസിൽ പ്രതി രാജേഷിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പേരൂർക്കട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വഴയില സ്വദേശിനി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജീവിത പങ്കാളി നന്ദിയോട് സ്വദേശി രാജേഷ് (46) എന്നയാളെ ഏക പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

2022 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. പന്ത്രണ്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും കൃത്യത്തിന് ഒരു മാസം മുമ്പ് മുതൽ അകൽച്ചയിലായിരുന്നു. സമീപകാലത്തായി സാമ്പത്തികമായി ചില തർക്കങ്ങളും ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു. സിന്ധു തന്നിൽ നിന്നുമകലുന്നെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്. സിന്ധു ജോലിക്ക് പോകുന്നത് സംബന്ധിച്ചും തർക്കമുണ്ടായിരുന്നെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഭവ ദിവസം രാവിലെ പാലോട് നിൽക്കുകയായിരുന്ന രാജേഷ് സിന്ധു ബസിൽ യാത്രചെയ്യുന്നത് കണ്ടിരുന്നു. തുടർന്ന് ഇയാൾ നെടുമങ്ങാട് എത്തി സിന്ധു യാത്ര ചെയ്യുകയായിരുന്ന അതേ ബസിൽ കയറി. തുടർന്ന് സിന്ധു വഴയില ഇറങ്ങിയപ്പോൾ രാജേഷ് സിന്ധുവിന്റെ പിന്നാലെ പോവുകയും തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്.

സിന്ധുവിന് കഴുത്തിലും തലയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റതിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ നാട്ടുകാർ ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP