Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി.എസ്.എൻ.എൽ സഹ.സംഘം തട്ടിപ്പ് കേസിൽ ആറാം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; ഡി ജി എം മൂർത്തിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത് 30 മണിക്കൂർ

ബി.എസ്.എൻ.എൽ സഹ.സംഘം തട്ടിപ്പ് കേസിൽ ആറാം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; ഡി ജി എം മൂർത്തിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത് 30 മണിക്കൂർ

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: 22.5 കോടിയുടെ ബി.എസ്.എൻ.എൽ എൻജിനിയേഴ്‌സ് സഹകരണ സംഘം സ്ഥിര നിക്ഷേപ - വായ്പാ തട്ടിപ്പു കേസിൽ ഡയറക്ടർ ബോർഡംഗമായ ആറാം പ്രതി ഡിജിഎം (ഡെപ്യൂട്ടി ജനറൽ മാനേജർ) മൂർത്തിയെ 30 മണിക്കൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം പന്ത്രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശാ കോശിയുടേതാണുത്തരവ്. ചോദ്യം ചെയ്യലിനും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തെളിവു ശേഖരണത്തിനും ശേഷം 21 വൈകിട്ട് 5 മണിക്കകം ക്രൈം ബ്രാഞ്ച് പ്രതിയെ തിര്യെ കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടർ ബോർഡ് അംഗവും ബി.എസ്.എൻ.എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന നന്തൻകോട് സ്വദേശി പി.ആർ.മൂർത്തിയെ (63)യാണ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് വിട്ടുനൽകിയത്.

മറ്റു പ്രതികളായ വഞ്ചിയൂർ ഹരിത നഗറിൽ ശ്രീ രമണ വീട്ടിൽ എ.ആർ ഗോപിനാഥൻ നായർ , വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം തേങ്ങാപ്പുര ലൈൻ ശിവന്ദനം വീട്ടിൽ എ.ആർ.രാജീവ്കുമാരപുരം അമിതാ ശങ്കർ ലൈൻ പ്രാർത്ഥനയിൽ പ്രസാദ് രാജ് .കെ. വി, കുമാരപുരം ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പന്തളം കുരംപാല ഇടയാടി സ്‌കൂളിന് സമീപം കിഴക്കെകര വീട്ടിൽ അനിൽകുമാർ, ഗാന്ധിപുരം ചെറുവള്ളിലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു.

മുഖ്യപ്രതി എ.ആർ.ഗോപിനാഥിനെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പണാപഹരണത്തിന് അറസ്റ്റിലായ ഡയറക്ടർ ബോർഡംഗം മൂർത്തി കൂട്ടുനിന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മാർച്ച് 20 നാണ് മൂർത്തിയെ അറസ്റ്റ് ചെയ്തത്.
അംഗങ്ങളുടെ സേവിങ്‌സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് ഗോപിനാഥ് പണം പിൻവലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂർത്തിയുടെ അറിവോടെയായിരുന്നുവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിൽ വ്യക്തമായി. ഗോപിനാഥ് പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂർത്തി പലരിൽ നിന്നും സെസൈറ്റിക്കായി നിക്ഷേപങ്ങൾ കാൻവാസ് ചെയ്യുകയും നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഫോൺ സംഭാഷണങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമുൾപ്പെടെ നിരവധി തെളിവുകളും പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. മാർച്ച് 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ഗോപിനാഥിനെ വിട്ടുകിട്ടിയതിന് പിന്നാലെയാണ് മൂർത്തിയെ അറസ്റ്റുചെയ്തത്. മൂർത്തിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഗോപിനാഥിനൊപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ആസൂത്രണമുൾപ്പെടെ പലകാര്യങ്ങളും തെളിഞ്ഞത്.

തട്ടിപ്പിൽ നിർണായക പങ്കുള്ള മറ്രൊരു പ്രതി എ.ആർ.രാജീവിനെയും ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠൻ, ഇയാളുടെ ഭാര്യ എന്നിവരെയും ഉടൻ പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഗോപിനാഥ് വകമാറ്റിയ പണത്തിൽ ഭൂരിഭാഗവും മണികണ്ഠനും ഭാര്യയും ചേർന്ന് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും ഉടൻ പിടികൂടാൻ ആലോചിക്കുന്നത്.

ഇവരെക്കൂടി ഗോപിനാഥിനൊപ്പം ചോദ്യം ചെയ്താൽ തട്ടിപ്പിന്റെ പൂർണരൂപം മനസിലാകുമെന്നാണ് കണക്കുകൂട്ടൽ. എ.ആർ.ഗോപിനാഥ്, മൂർത്തി, പ്രദീപ് കുമാർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരു ഡസനോളം പേർ പ്രതികളായ കേസിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റ് പ്രതികൾക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിനിടയാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വസ്തുവാങ്ങിയ സ്ഥലങ്ങളിലും പണം നിക്ഷേപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമുൾപ്പെടെ ഗോപിനാഥിനെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP