Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

വലിയമല ഭവനഭേദന കവർച്ചാ കേസ്; മുഖ്യ പ്രതി നവീൻ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

വലിയമല ഭവനഭേദന കവർച്ചാ കേസ്; മുഖ്യ പ്രതി നവീൻ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: വലിയമല ഭവനഭേദന കൂട്ടായ്മ കവർച്ചാ കേസിൽ മുഖ്യ പ്രതി നവീൻ സുരേഷടക്കം 4 പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പ്രതികളെ ജൂൺ 22 ന് ഹാജരാക്കാൻ നെടുമങ്ങാട് ഡിവൈഎസ്‌പിയോട് കോടതി ഉത്തരവിട്ടു. കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ നടന്ന കരമന സൂപ്പർ പ്രിയ അപ്പാർട്ട്‌മെന്റ് വൈശാഖ് കൊലക്കേസിലെ മുഖ്യപ്രതിയാണ് നവീൻ സുരേഷ്. നവീൻ സുരേഷിനെ കൂടാതെ കൂട്ടുപ്രതികളായ നിഖിൽ, നിഷാകുമാരി, ശാന്തി എന്നിവരെയും ഹാജരാക്കണം. 2020 ൽ വലിയമല വീട് കുത്തിത്തുറന്ന് ഭവനഭേദനം നടത്തി സ്വർണ്ണവും പണവും കവർച്ച ചെയ്യുകയും അറസ്റ്റിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിക്കാൻ രണ്ടു യുവതികൾ കുറ്റക്കാർക്ക് അഭയം നൽകിയെന്നുമാണ് കേസ്.

അതേ സമയം പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയൽ സൂപ്പർ പ്രിയ അപ്പാർട്‌മെന്റ് ഫ്‌ളാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ 2 വനിതകളടക്കം 7 പ്രതികൾ ഹാജരാകാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.

ഫ്‌ളാറ്റിൽ രണ്ടു മുറികൾ വാടകക്കെടുത്ത് പെൺവാണിഭം നടത്തിവന്ന വിഴിഞ്ഞം ജൂവലറി കവർച്ചാക്കേസടക്കം അനവധി ക്രൈം കേസ് പ്രതിയുമായ മണക്കാട് സ്വദേശി നവീൻ സുരേഷ് , കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു , 2022 ഫെബ്രുവരിയിൽ തമ്പാനൂർ ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അജീഷിന്റെ ഭാര്യയും നെടുമങ്ങാട് സ്വദേശിനിയുമായ ഷീബ , മലയിൻകീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവ് , നവീൻ സുരേഷിന്റെ ഭാര്യ വിനീഷ , അഭിലാഷ് , വിഷ്ണു എന്ന വിച്ചു എന്നിവരാണ് വൈശാഖിനെ കുത്തി കൊലപ്പെടുത്തി തെളിവു നശിപ്പിച്ച കേസിലെ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ.

ഒന്നാം പ്രതി നവീൻ സുരേഷ് 2012 മുതൽ വധശ്രമമടക്കം അനവധി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ട് ജയിൽ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളിൽ പ്രതിയായതെന്നും നിരീക്ഷിച്ച് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.കൃഷ്ണകുമാർ ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തൽ കുറ്റസമ്മത മൊഴികൾ പ്രകാരം പ്രതികൾ കൃത്യത്തിനുപയോഗിച്ച കാർ , മോട്ടോർ സൈക്കിൾ , കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പൊലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു. കാറിൽ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറിൽ പതിഞ്ഞത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2021 ഏപ്രിൽ 3 ന് അർദ്ധരാത്രിയിലാണ് നഗരത്തിലെ റെസിഡന്റ്‌സ് ഏരിയയിലുള്ള അപ്പാർട്ട്‌മെന്റിൽ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്‌ളാറ്റ് നിവാസികൾ മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ഓൺലൈൻ പെൺവാണിഭം നടത്തുന്നയാളാണ് വലിയ ശാല നിവാസിയും 34 കാരനുമായ വൈശാഖ്.

ഒന്നാം പ്രതി നവീൻ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്‌സ് റാക്കറ്റിന്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീൻ. വൈശാഖ് മറ്റൊരു പെൺവാണിഭ സംഘത്തിന്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വെബ്‌സൈറ്റിൽ പരസ്യം നൽകി വൈശാഖ് പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിച്ചു നൽകാറുണ്ട്. കരമന അപ്പാർട്ട്‌മെന്റിൽ പെൺവാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേർന്ന് സമീപത്തെ മുറിയിൽ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി.

കത്തിയുമായെത്തിയ നവീൻ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാൻ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി. തുടർന്ന് നടന്ന കത്തിക്കുത്തിൽ രക്തം വാർന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. ബാൽക്കണിയിലേക്ക് തള്ളിയിട്ട വൈശാഖിന്റ നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകൾ കാണപ്പെട്ടു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP