Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി തുടരാൻ തടസ്സമില്ല; കാര്യങ്ങൾ തങ്ങളുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ലോകായുക്ത ഇടക്കാല ഉത്തരവ്

ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി തുടരാൻ തടസ്സമില്ല; കാര്യങ്ങൾ തങ്ങളുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ലോകായുക്ത ഇടക്കാല ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങൾ കേരള ലോകായുക്തയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.

മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്റെ ടെണ്ടർ നടപടികൾ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ്സ് കൺസൾട്ടന്റായ ജയകൃഷ്ണനാണ് ഒരു വർഷം മുൻപു ഹർജ്ജി നല്കിയത്.

പദ്ധതി പുനരാരംഭിക്കുവാൻ അനുവദിച്ചില്ലെങ്കിൽ അതിനായി തയ്യാറാക്കിയ ചെടികൾ നശിച്ചു പോകുമെന്ന് എതിർ ഭാഗം അഭിഭാഷകനായ അഡ്വ.എൻ.എസ്. ലാൽ ചൂണ്ടിക്കാട്ടിയപ്പോൾ പദ്ധതി നിർവ്വഹണം തടസ്സപ്പെടുത്തുന്നതോ, സ്റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ലോകായുക്ത ജഡ്ജിമാർ ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ വ്യക്തതയ്ക്കായി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ഹർജിയിലെ ആറാം എതിർ കക്ഷിയായ ഫിനാൻസ് ഓഫീസർ എഴുതി നല്കിയിരിക്കുന്ന മറുപടിക്ക് ഹർജ്ജിക്കാരന് മറുപടി നല്കുവാൻ ഉണ്ടെങ്കിൽ ഒരു മാസത്തിനുള്ളിൽ ഫയൽ ചെയ്യണമെന്നും ഇടക്കാല ഉത്തരവിലുണ്ട്.

ഹർജി മാർച്ച് ഒൻപതിനു വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP