Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസ്; പ്രതി ഡിസംബർ ഏഴിന് ഹാജരാകാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസ്; പ്രതി ഡിസംബർ ഏഴിന് ഹാജരാകാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവ്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ശ്രീകാര്യത്തെ മൈനർ പെൺകുട്ടിയോട് ഇന്റർനെറ്റിലൂടെ പൂവാലശല്യവും രാത്രിയിൽ ഭവന കൈയേറ്റവും നടത്തിയെന്ന കേസിൽ 19 കാരനായ പിറവം സ്വദേശി റിജോഷ് ഹാജരാകാൻ തലസ്ഥാന ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടു. പ്രതി ഡിസംബർ 7 ന് ഹാജരാകാൻ പോക്‌സോ ജഡ്ജി എംപി. ഷിബു ആണ് ഉത്തരവിട്ടത്.

ഓഡിയോ ക്ലിപ്പുകൾ , ശബ്ദ സാമ്പിളുകൾ , മൊബൈൽ ഫോണുകൾ എന്നിവയുടെ ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ എഫ് എസ് എൽ ഡയറക്ടറോടും കോടതി ഉത്തരവിട്ടു. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും രാത്രി പതുങ്ങിയിരുന്ന് ഭവന കൈയേറ്റം നടത്തിയെന്നുമാണ് കേസ്.

2021 ഒക്ടോബർ 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൗഡിക്കോണം സ്വദേശിനിയായ 15 കാരി പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണിൽ റിജോഷ് നിരന്തരം സന്ദേശം അയച്ച് പരിചയപ്പെടുകയും തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയേറ്റം നടത്തിയെന്നും കാട്ടി വീട്ടുകാർ നൽകിയ പരാതിയിലാണ് പോക്‌സോ കേസ്. 19 നാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 - ഡി ( ഒരു സ്ത്രീ ഇന്റർനെറ്റോ ഇ-മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചു കൊണ്ടുള്ള പൂവാലശല്യക്കുറ്റം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയേറ്റവും ഭവനഭേദനവും) , പോക്‌സോ നിയമത്തിലെ 12 , 11 (4) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP