Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മ്യൂസിയം നരഹത്യാ ശ്രമക്കേസ്; ഗുണ്ടുകാട് സാബു അടക്കം 3 പ്രതികൾ കോടതിയിൽ കീഴടങ്ങി; മാപ്പപേക്ഷയുമായി പ്രതികൾ; ജാമ്യം അനുവദിച്ചു

മ്യൂസിയം നരഹത്യാ ശ്രമക്കേസ്; ഗുണ്ടുകാട് സാബു അടക്കം 3 പ്രതികൾ കോടതിയിൽ കീഴടങ്ങി; മാപ്പപേക്ഷയുമായി പ്രതികൾ; ജാമ്യം അനുവദിച്ചു

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് സാബു അടക്കം 3 പ്രതികൾ തലസ്ഥാനത്തെ കോടതിയിൽ കീഴടങ്ങി. ജാമ്യക്കാർ സഹിതം മാപ്പപേക്ഷയുമായി ഹാജരായ പ്രതികൾക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.

കുറ്റപത്രം സമർപ്പിക്കപ്പെട്ട കമ്മിറ്റൽ കേസായതിനാൽ ജാമ്യം അനുവദിച്ച കോടതി നേരത്തേ മ്യൂസിയം സിഐയ്ക്ക് പ്രതികളെ അറസ്റ്റ് ചെയ്യാൻ നൽകിയ വാറണ്ട് തിര്യെ വിളിപ്പിക്കാൻ ഉത്തരവിട്ടു. ഇരുപത്തി അയ്യായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള വസ്തു കരം തീരുവയുള്ള രണ്ടാൾ ജാമ്യ ബോണ്ടിൻ മേലുമാണ് ജാമ്യം അനുവദിച്ചത്. നരഹത്യ കേസ് വിചാരണക്ക് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്യാൻ പ്രതികൾ ജൂൺ ആറിന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

മെയ് 20 നകം മ്യൂസിയം പൊലീസ് സി ഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. ഗുണ്ടുകാട് സാബു എന്ന സാബു , രഞ്ജിത് , റെജി , ജോളി ഇസ്രു , രാജീവ് , രഞ്ജു , അമ്പിളി , മനു , കൊച്ചു ചെറുക്കനെന്ന രാജീവ് , നിഷാന്ത് , രതീഷ് എന്നിവരാണ് കേസിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ. കോടതിയിൽ ഹാജരാകാത്ത ഒന്നും ഏഴും എട്ടും പ്രതികളായ സാബു , അമ്പിളി , മനു എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP