Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹകരണ സംഘത്തിൽ മുപ്പത്തിനാലായിരം രൂപയുടെ പണാപഹരണം; തൊണ്ടി മുതലുകൾ കാണാതായതിനാൽ വിചാരണ മുടങ്ങി; കണ്ടെത്താൻ കോടതി ഉത്തരവ്

സഹകരണ സംഘത്തിൽ മുപ്പത്തിനാലായിരം രൂപയുടെ പണാപഹരണം; തൊണ്ടി മുതലുകൾ കാണാതായതിനാൽ വിചാരണ മുടങ്ങി; കണ്ടെത്താൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ഭിന്ന ശേഷിക്കാർക്കായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സഹകരണ സംഘത്തിൽ മുപ്പത്തിനാലായിരം രൂപയുടെ പണാപഹരണം നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിൽ തൊണ്ടി മുതലുകൾ കാണാതായതിനാൽ വിചാരണ മുടങ്ങി. തുടർന്ന് തൊണ്ടി മുതലുകൾ കണ്ടെത്താൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് മാർച്ച് 8 നകം തൊണ്ടി മുതലുകൾ ഹാജരാക്കാൻ ഉത്തരവിട്ടത്. ഡേ ബുക്കും സ്റ്റോക്ക് രജിസ്റ്ററും വൗച്ചറും ബില്ലുകളുമടക്കം 10 ഐറ്റം തൊണ്ടിമുതലുകൾ കണ്ടെത്തി ഹാജരാക്കാനാണ് മജിസ്‌ട്രേട്ട് അശ്വതി നായർ ഉത്തരവിട്ടത്. അതേ സമയം തൊണ്ടിമുതലുകളുടെ അഭാവത്താൽ കേസ് വിസ്തരിക്കാനാവാതെ രണ്ടു സാക്ഷികളെ കോടതി തിരിച്ചയച്ചു.

കേരള സ്റ്റേറ്റ് ഹാൻഡിക്കേപ്പ്ഡ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജയദേവൻ ആചാരി , സെക്രട്ടറി ശ്യാമളാ ദേവി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. എന്നാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് ഒന്നാം പ്രതി മരണപ്പെട്ടതിനാൽ വിചാരണ മധ്യേ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്തു.

സഹകരണ സംഘ സ്ഥാപനത്തെ വിശ്വാസ വഞ്ചന നടത്തി ചതിച്ച് അവിഹിത മാർഗ്ഗത്തിലൂടെ പണാപഹരണം നടത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി പ്രസിഡന്റും സെക്രട്ടറിയും കൂട്ടായി ചേർന്ന് 1991-92 കാലയളവിൽ സൊസൈറ്റിയിലെ ഡേ ബുക്കിൽ തിരുത്തലുകൾ വരുത്തിയും വരവു ചിലവു കണക്കുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്താതെയും വിവിധ ആശുപത്രികളിൽ നിന്നും പ്രതിഫലമായി സൊസൈറ്റിക്ക് ലഭിച്ച തുകകൾ ബാങ്കിൽ അടക്കാതെയും എസ്ബി റ്റി മെഡിക്കൽ കോളേജ് ശാഖയിൽ നിന്നും പിൻവലിച്ച തുകയിൽ കൃത്രിമം കാണിച്ചും തെറ്റായ കണക്കുകൾ കാഷ് ബുക്കിൽ രേഖപ്പെടുത്തിയും കൃത്രിമം നടത്തിയ ശേഷം ആയത് നിജമാണെന്ന് കാണിച്ച് 1991 മെയ് 25 മുതൽ 1992 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ സൊസൈറ്റി വക 33,769 രൂപ പ്രതികൾ അപഹരിച്ചെടുത്ത് വിശ്വാസ വഞ്ചന നടത്തി പ്രതികൾ കൃത്യത്തിന് ഭാഗഭാക്കുകളായി പ്രവർത്തിച്ചും ചതി ചെയ്യും കുറ്റം ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP