Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വയൽ നികത്തി ഹൈടെക് ആശുപത്രി നിർമ്മിച്ച കേസ്; പഞ്ചായത്ത് സെക്രട്ടറിയടക്കം 3 പ്രതികൾക്കെതിരെ വിജിലൻസ് കുറ്റപത്രം

വയൽ നികത്തി ഹൈടെക് ആശുപത്രി നിർമ്മിച്ച കേസ്; പഞ്ചായത്ത് സെക്രട്ടറിയടക്കം 3 പ്രതികൾക്കെതിരെ വിജിലൻസ് കുറ്റപത്രം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം : നെൽ വയൽ നികത്തി ഹൈടെക് ആശുപത്രി നിർമ്മിച്ച വിജിലൻസ് കേസിൽ രണ്ടും മൂന്നും പ്രതികളായ പഞ്ചായത്ത് ഓവർസിയറും ആശുപത്രി ഉടമയും ഏപ്രിൽ 5 ന് ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറിയടക്കം 3 പ്രതികൾക്കെതിരെയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസിൽ ഒന്നാം പ്രതിയായ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ വർഷം മരണപ്പെട്ടു.

കൊല്ലം മേലില ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി പി.എൻ. രാഗിണി , പഞ്ചായത്തിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ബാഹുലേയൻ , നിലം നികത്തി നിർമ്മിച്ച അരോമ ആശുപത്രിയുടെ ഉടമ കൊട്ടാരക്കര വെട്ടിക്കവല പാലമൂട് ചരുവിള വീട്ടിൽ അലക്‌സ് എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ. അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും കേസെടുത്ത വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി എം.ബി. സ്‌നേഹലത രണ്ടും മൂന്നും പ്രതികളായ ബാഹുലേയനും അലക്‌സും ഹാജരാകാൻ ഉത്തരവിട്ടു.

ഒന്നും രണ്ടും പ്രതികൾ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിയായ മൂന്നാം പ്രതിയുമായി ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെ ആർ ഡി ഒ യുടെ ഉത്തരവില്ലാതെ 401/8 , 401/6 എന്നീ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട നെൽ വയൽ നികത്തി പുരയിടമാക്കിയ ഭൂമിക്ക് രണ്ടാം പ്രതി തയ്യാറാക്കി നൽകിയ കളവായ സൈറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി കെട്ടിട നിർമ്മാണത്തിന് ഒന്നാം പ്രതി അധികാര പരിധി ലംഘിച്ച് പെർമിറ്റ് നൽകിയതായി വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു.

ഇപ്രകാരം നിയമ വിരുദ്ധമായി നിർമ്മിച്ച മൂന്നാം പ്രതിയുടെ ആശുപത്രി കെട്ടിടത്തിന് ഒന്നാം പ്രതി കുറഞ്ഞ നിരക്കിൽ ബിൽഡിങ് ടാക്‌സ് അസ്സെസ് ചെയ്തു. തൽഫലമായി മൂന്നാം പ്രതി വർഷം തോറും ബിൽഡിങ് ടാക്‌സും സെസ് ലെവിയുമായി 8,640 രൂപയുടെയും 432 രൂപയുടെയും സാമ്പത്തിക നേട്ടം നേടി. കൂടാതെ നിയമ വിരുദ്ധമായി ആശുപത്രി കെട്ടിടത്തിന് എക്സ്റ്റൻഷൻ നിർമ്മാണത്തിന് ഒന്നാം പ്രതി അഡീഷണൽ പെർമിറ്റ് നൽകി. കേരള മുൻസിപ്പൽ ബിൽഡിങ് റൂൾസിലെ ചട്ടങ്ങൾ ലംഘിച്ചാണ് എക്സ്റ്റൻഷൻ പെർമിറ്റ് നൽകിയത്. തദ്ദേശ സ്വയംഭരണ ഗവൺമെന്റ് പുറത്തിറക്കിയ 2007 ജൂൺ 20 , 2000 ജൂലൈ 3 എന്നീ തീയതികളിലെ സർക്കുലറുകൾ ലംഘിച്ചാണ് പഞ്ചായത്ത് സെക്രട്ടറി ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പെർമിറ്റ് അനുവദിച്ചു നൽകിയതെന്നും വിജിലൻസ കുറ്റപത്രത്തിലുണ്ട്.

കൊല്ലം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി കെ. അശോക കുമാറാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.2002 ജൂൺ മുതൽ 2008 ജനുവരി 31 വരെ മേലില വില്ലേജ് ഓഫീസറായിരുന്ന തങ്കമ്മയുടെ മൊഴി കേസിൽ നിർണ്ണായകമായി. കുറ്റപത്രത്തിൽ ഇരുപത്തിയൊന്നാം സാക്ഷിയാണ് തങ്കമ്മ. കൊട്ടാരക്കര എ എൽ സി സർവ്വേ സൂപ്രണ്ട് ഓഫീസിലെ ഷൈബു ജോൺ എന്ന സർവ്വയർ വില്ലേജ് ഓഫീസിൽ എത്തി സർവ്വേ നമ്പർ 401/11 , 401/12 എന്നിവയുടെ ബി റ്റി ആറിൽ (അടിസ്ഥാന ഭൂ നികുതി രജിസ്റ്റർ) അപ്പോൾ ഉണ്ടായിരുന്ന നിലം എന്ന ഇനം വെട്ടിമാറ്റി പകരം എ എൽ സി സർവ്വേ സൂപ്രണ്ടിന്റെ ഉത്തരവ് 39/04 തീയതി 20-8-2004 പ്രകാരം നിലം നികത്തുപുരയിടം എന്ന് മാറ്റി എഴുതിയതായും , ഈ വിവരം തഹസിൽദാർക്ക് താൻ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും തങ്കമ്മ വിജിലൻസിന് നൽകിയ മൊഴി വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

വില്ലേജ് മാനുവലും സർക്കുലറുകളും അനുസരിച്ച് ബി റ്റി ആറിലും റ്റി പി ആറിലും രേഖപ്പെടുത്തിയിരിക്കുന്നതാണ് വസ്തുവിന്റെ ഇനമായി സർട്ടിഫിക്കറ്റിൽ എഴുതുന്നതെന്നും അതിൽ എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ തഹസിൽദാരോ ആർ ഡി ഒ യോ ആ റിപ്പോർട്ട് മടക്കി തരുമെന്നും തങ്കമ്മ മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP