Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായി കൊലപാതക പരമ്പര കേസ്: കൊല്ലപ്പെട്ട നാല് പേരുടെ ഫോറൻസിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ

കൂടത്തായി കൊലപാതക പരമ്പര കേസ്: കൊല്ലപ്പെട്ട നാല് പേരുടെ ഫോറൻസിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ സിലി, റോയ് എന്നിവരൊഴികെ കൊല്ലപ്പെട്ട നാലുപേരുടെയും ഫോറൻസിക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ. കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, സഹോദരൻ മഞ്ചാടിയിൽ മാത്യു, സിലിയുടെ മകൾ ആൽഫൈൻഎന്നിവരുടെ മൃതദേഹത്തിന്റെ ഫോറൻസിക് പരിശോധനക്ക് നേരത്തെ പ്രോസിക്യൂഷൻആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ സാധിച്ചിരുന്നില്ല. ഇതോടെയാണ് പരിശോധനാ ആവശ്യം വീണ്ടുമുന്നയിച്ചത്.

ഇക്കാര്യത്തിൽ പ്രത്യേകം അപേക്ഷക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. കേസ് ജനുവരി മൂന്നിന് പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഹിജാസും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP