Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട കേസ്: ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട കേസ്: ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ  അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന മയൂഖയുടെ ആവശ്യം കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ.ഹരിപാൽ പരിഗണിച്ചത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണന്നും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.ഹർജിക്കാരി ഒളിമ്പ്യനാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ അതും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു.പീഡനക്കേസിലെ പ്രതിയും മുൻ വൈദികനുമായ സി സി ജോൺസന്റെ സുഹൃത്ത് സാബു സെബാസ്റ്റ്യന്റെ പരാതിയിലാണ് മയൂഖക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജോൺസണെ കേസിൽ കുടുക്കാൻ മയൂഖ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.

വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മയൂഖക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരക്ക് പിന്തുണ നൽകുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP