Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് കാല പരോൾ തുടരാം; കേരളത്തിലെ 72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ സുപ്രീം കോടതി അനുമതി

കോവിഡ് കാല പരോൾ തുടരാം; കേരളത്തിലെ 72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ സുപ്രീം കോടതി അനുമതി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോവിഡ് കാലത്ത് കേരളത്തിൽ പരോൾ ലഭിച്ച 72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ സുപ്രീം കോടതിയുടെ അനുമതി. ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, ബി. ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോൾ ലഭിച്ചവരാണ് ഇവർ. കോവിഡ് വ്യാപനത്തിൽ കുറവ് വന്നപ്പോൾ പരോൾ റദ്ദാക്കി സെപ്റ്റംബർ 27ടെ ജയിലുകളിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

രോഗ വ്യാപന കാലത്ത് സമയത്ത് ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുപുള്ളികൾക്ക് ജാമ്യവും പരോളും അനുവദിക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ എങ്ങനെയാണ് തടവുപുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാൻ കേരള സർക്കാർ നിർദേശിച്ചതെന്ന് ചോദ്യംചെയ്താണ് തടവുപുള്ളികൾ സുപ്രീം കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP