Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫസൽ വധക്കേസ്: കാരായിമാരുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി; എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം

ഫസൽ വധക്കേസ്:  കാരായിമാരുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി; എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ ജാമ്യം അനുവദിച്ചപ്പോൾ ചുമത്തിയ, എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നൽകിയ ഹർജി ഹൈക്കോാടതി വിധി പറയാൻ മാറ്റി. 2013 നവംബറിൽ ജാമ്യം അനുവദിച്ചപ്പോൾ ഏർപ്പെടുത്തിയ വ്യവസ്ഥമൂലം ഏഴര വർഷത്തിലേറെയായി നാട്ടിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഏഴും എട്ടും പ്രതികളാണ് രാജനും ചന്ദ്രശേഖരനും.

അതേസമയം, ഹരജിക്കാരുടെ ആവശ്യത്തെ സിബിഐ എതിർത്തു. വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അപേക്ഷ നൽകിയിരിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകാൻ അനുവദിക്കരുതെന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാൽ, ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനാലാണ് വിചാരണ നീട്ടിവെക്കാൻ അപേക്ഷ നൽകിയതെന്നും ഈ സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്നത് തടയേണ്ടതില്ലെന്നും ഹരജിക്കാർ വ്യക്തമാക്കി. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതിനെ ത്തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ ഹരജി വിധി പറയാൻ മാറ്റിയത്.

2006 ഒക്ടോബർ 22നാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് പോയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു. ഫസലിനെ കൊന്നത് തങ്ങളാണെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷ് വെളിപ്പെടുത്തിയതിനെത്തുടർന്നാണ് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP