Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുച്ചിപ്പുടി നൃത്തകലാ മോഷണം: ഫേസ് ബുക്കിന് ജില്ലാ കോടതിയുടെ ഇൻജംഗ്ഷൻ ഉത്തരവ്; വെമ്പാട്ടി രവിശങ്കർ കുച്ചിപ്പുടി സ്‌കൂളിന്റെ കുച്ചിപ്പുടി നൃത്തം കോപ്പിയടിക്കുകയോ യൂടൂബിലോ ഇൻസ്റ്റാഗ്രാമിലോ സംപ്രേഷണം ചെയ്യുകയോ അരുത്

കുച്ചിപ്പുടി നൃത്തകലാ മോഷണം: ഫേസ് ബുക്കിന് ജില്ലാ കോടതിയുടെ ഇൻജംഗ്ഷൻ ഉത്തരവ്; വെമ്പാട്ടി രവിശങ്കർ കുച്ചിപ്പുടി സ്‌കൂളിന്റെ കുച്ചിപ്പുടി നൃത്തം കോപ്പിയടിക്കുകയോ യൂടൂബിലോ ഇൻസ്റ്റാഗ്രാമിലോ സംപ്രേഷണം ചെയ്യുകയോ അരുത്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: വെമ്പാട്ടി രവിശങ്കർ നൃത്തകലാലയത്തിന്റെ കുച്ചിപ്പുടി നൃത്തകല സോഷ്യൽ മീഡിയയായ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഫേസ് ബുക്കിനെ വിലക്കി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

ശ്രീകാര്യം സ്വദേശിയായ വെമ്പാട്ടി രവിശങ്കർ കുച്ചിപ്പുടി സ്‌ക്കൂൾ അദ്ധ്യാപിക സ്വീറ്റി പ്രിയങ്ക വെമ്പാട്ടി രവിശങ്കർ (43) സമർപ്പിച്ച പകർപ്പവകാശ ലംഘന കേസിലാണ് ജില്ലാ കോടതി ഉത്തരവ്. തന്റെ അനുമതിയോ തന്നിൽ നിന്ന് പകർപ്പവകാശമോ വാങ്ങാതെ അനധികൃതമായി സംപ്രേഷണം ചെയ്യുന്നതിനാൽ പലരും കോപ്പിയടിച്ച് വികലമായി ചിത്രീകരിച്ച് പരിപാവനമായ കലയുടെ അന്ത:സത്ത നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രിയങ്ക സമർപ്പിച്ച ഇൻ ജംഗ്ഷൻ ഹർജിയിലാണ് സംപ്രേഷണം കോടതി തടഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP