Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടക്കാവൂർ ശാരദാ കൊലക്കേസ്: വിചാരണ പൂർത്തിയായി; പ്രതി ഇരയെ കുത്തിക്കൊലപ്പെടുത്തിയത് പീഡനത്തെ ചെറുത്തതോടെ

കടക്കാവൂർ ശാരദാ കൊലക്കേസ്: വിചാരണ പൂർത്തിയായി; പ്രതി ഇരയെ കുത്തിക്കൊലപ്പെടുത്തിയത് പീഡനത്തെ ചെറുത്തതോടെ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ബലാൽസംഗത്തെ എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസിന്റെ വിചാരണ പൂർത്തിയായി. പ്രോസിക്യൂഷൻ , പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനെ തുടർന്ന് അന്തിമവാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്തത്. പ്രതിയായ കടക്കാവൂർ കീഴാറ്റിങ്ങൽ പനയിൽക്കോണം സ്വദേശി മണികണ്ഠൻ (35) ആണ് വിചാരണ നേരിട്ടത്.

2008 ഡിസംബർ 9 ന് രാത്രി 9 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട ശാരദ. പ്രതി ശാരദയുടെ അയൽക്കാരനാണ്. സംഭവ ദിവസം രാത്രി 9 ന് പ്രതി കുടിക്കാൻ വെള്ളം ചോദിച്ച് ശാരദയുടെ വീട്ടിൽ കയറി. ലൈംഗിക വേഴ്ചക്കായി കടന്നുപിടിച്ച സമയം ശാരദ വഴങ്ങാതെ ഒച്ച വച്ചു. തൽസമയം പ്രതി കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിലും വയറിലും കുത്തി പരിക്കേൽപ്പിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിപ്പോയി.

മൂന്നാം നാളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് 3 ദിവസം മുമ്പ് പ്രതി മനു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഹൈക്കോടതി ജാമ്യം നിരസിച്ച് കൽ തുറുങ്കിൽ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP